യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാന്‍ ആദ്യമായി റഷ്യന്‍ സൈന്യം ഇടപെടുന്നു; ഒരു വിദ്യാര്‍ഥിയെയും 2 വ്യവസായികളെയും രക്ഷപെടുത്തി
Mar 16, 2022, 09:45 IST
കീവ്: (www.kvartha.com 16.03.2022) യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാന്‍ ആദ്യമായി റഷ്യന്‍ സൈന്യം ഇടപെടുന്നു. തങ്ങള്‍ പിടിച്ചെടുത്ത തെക്കന്‍ യുക്രൈന്‍ നഗരമായ കെര്‍സണില്‍ കുടുങ്ങിയ മൂന്ന് ഇന്‍ഡ്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിച്ചു. യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഒരു വിദ്യാര്‍ഥിയെയും രണ്ട് ബിസിനസുകാരും ഉള്‍പെടെ മൂന്ന് ഇന്‍ഡ്യക്കാരെ മോസ്‌കോയിലെ ഇന്‍ഡ്യന്‍ എംബസി സിംഫെറോപോള്‍ (ക്രിമിയ), വഴി ഒഴിപ്പിച്ചാണ് റഷ്യന്‍ സൈന്യം സഹായം നല്‍കിയത്.
'സിംഫെറോപോളിലേക്കുള്ള ഒരു ബസില്‍ കയറാന്‍ ഞങ്ങള്‍ അവര്‍ക്ക് സൗകര്യമൊരുക്കി, തുടര്‍ന്ന് ട്രെയിനില്‍ മോസ്‌കോയിലേക്ക് വരാന്‍ അവരെ റഷ്യന്‍ സൈന്യം സഹായിച്ചു. ചൊവ്വാഴ്ച അവര്‍ വിമാനം കയറി. ഒരാള്‍ ചെന്നൈയിലേക്ക് പോകുന്ന ഒരു വിദ്യാര്‍ഥിയായിരുന്നു. രണ്ട് പേര്‍ അഹ് മദാബാദിലേക്കുള്ള വ്യവസായികളും'- മോസ്‌കോയിലെ എംബസിയിലെ ഒരു നയതന്ത്രജ്ഞന്‍ മാധ്യമങ്ങളോട് പറഞ്ഞു.
22,000-ത്തിലധികം ഇന്‍ഡ്യക്കാരാണ് യുക്രൈനിലുണ്ടായിരുന്നത്. അവരില്‍ 17,000ത്തിലധികം പേരെ കേന്ദ്ര സര്‍കാര്‍ ഓപറേഷന്‍ ഗംഗ വഴി ഒഴിപ്പിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ യുക്രൈന്‍ വിടാന്‍ കഴിഞ്ഞു. യുക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ചതിനാല്‍ ജനങ്ങളില്‍ അധികം പേര്‍ക്കും രക്ഷപെടാന്‍ കഴിഞ്ഞു. എന്നാല്‍ അവരെല്ലാം യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളായ പോളന്‍ഡ്, ഹംഗറി, റൊമാനിയ, സ്ലോവാക് റിപബ്ലിക് വഴി രക്ഷപെട്ടവരാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
കിഴക്കന്‍ അതിര്‍ത്തിയിലൂടെയും റഷ്യയിലൂടെയും ഇന്‍ഡ്യക്കാര്‍ ആദ്യമായാണ് പുറത്തുവരുന്നതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനിടെ, ഓപറേഷന്‍ ഗംഗയില്‍ പങ്കാളികളായവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ആശയവിനിമയം നടത്തി. യുക്രൈന്‍, പോളന്‍ഡ്, സ്ലൊവാക്യ, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലെ ഇന്‍ഡ്യന്‍ കമ്യൂനിറ്റിയുടെയും സ്വകാര്യ മേഖലയുടെയും പ്രതിനിധികള്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിന്റെ അനുഭവങ്ങള്‍ വിവരിക്കുകയും സംഭാവന നല്‍കിയതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, യുക്രൈനിലെയും അയല്‍രാജ്യങ്ങളിലെയും നേതാക്കളുമായുള്ള വ്യക്തിപരമായ ഇടപെടലുകള്‍ അനുസ്മരിക്കുകയും എല്ലാ വിദേശ സര്‍കാരുകളില്‍ നിന്നും ലഭിച്ച പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Keywords: Kyiv, News, National, World, Ukraine, Russia, War, Army, Help, Indian, India, Russian army, Ukraine: In a first, Russian army helps evacuate Indians.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.