Collision | യുകെ തീരത്ത് എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; നിരവധി പേര്‍ക്ക് പരുക്ക് 

 
Cargo vessel that collided with US-military chartered tanker was carrying sodium cyanide
Cargo vessel that collided with US-military chartered tanker was carrying sodium cyanide

Photo Credit: X/Diana Speaks

● യുഎസ് ചരക്ക് ടാങ്കറും പോര്‍ച്ചുഗലിന്റെ സോളാംഗ് കപ്പലുമാണ് അപകടത്തില്‍പ്പെട്ടത്.
● കപ്പലുകളിലെ ജീവനക്കാരായ 32 പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്ത് എത്തിച്ചു.
● പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. 

ലണ്ടന്‍: (KVARTHA) യുകെയുടെ വടക്ക് കിഴക്ക് തീരത്ത് ഉത്തര സമുദ്രത്തില്‍ എണ്ണ കപ്പലും ചരക്ക് ടാങ്കറും കൂട്ടിയിടിച്ച് കത്തി വന്‍ തീപിടിത്തം. ഒട്ടേറെപ്പേര്‍ അപകടത്തില്‍പ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിപക്ഷം പേരെയും തീ പടര്‍ന്ന കപ്പലില്‍ നിന്ന് കരയില്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. കപ്പലുകളിലെ ജീവനക്കാരായ 32 പേരെ ഗ്രിംസ്ബി ഈസ്റ്റ് തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. ഇതില്‍ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. 

ബ്രിട്ടീഷ് തീര സംരക്ഷണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സമീപത്തെ പട്ടണങ്ങളില്‍നിന്ന് ഒരു ഹെലികോപ്റ്ററും, ലൈഫ് ബോട്ടുകളും തീ അണയ്ക്കാന്‍ ശേഷിയുള്ള കപ്പലുകളും സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. കരയിലേക്ക് എത്തിച്ചവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ കാത്തിരിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന യുഎസ് പതാകയുള്ള ചരക്ക് ടാങ്കറും പോര്‍ച്ചുഗലിന്റെ സ്വയംഭരണ പ്രദേശമായ മദീരയുടെ പതാകയുള്ള സോളാംഗ് എന്ന കണ്ടെയ്‌നര്‍ കപ്പലുമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ഈ അപകടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Significant fire broke out after an oil tanker and cargo ship collided off the UK's northeast coast, causing injuries. 32 crew members were rescued and brought to Grimsby East port, with rescue operations ongoing by the British Coastguard.

#ShipCollision #UKCoast #MaritimeAccident #FireAtSea #RescueOperation #NorthSea

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia