Arrested | വിമാനത്താവളത്തില്‍ പരസ്പരം മുടിപിടിച്ച് വലിച്ചും ശരീരത്തിന് മുകളില്‍ കയറിക്കിടന്നും ആളുകള്‍ തമ്മില്‍ കൂട്ടത്തല്ല്; 2 പേര്‍ അറസ്റ്റില്‍ -വീഡിയോ

 


ഇലിനോയിസ്: (www.kvartha.com) ഷിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ആളുകള്‍ തമ്മില്‍ തല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൂട്ടയടിയില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും അടക്കം 12 പേരോളം ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

പൊലീസ് പറയുന്നത്: വിമാനമിറങ്ങിയ രണ്ട് പേര്‍ തമ്മിലുണ്ടായ വാക് തര്‍ക്കം പിന്നീട് കൂട്ടത്തല്ലില്‍ അവസാനിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ബാഗേജ് ക്ലെയിം ഏരിയയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ 24 കാരിയായ യുവതിയെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്തതു. ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍ (18) ടെംബ്ര ഹിക്സ് (20) എന്നിവരാണ് അറസ്റ്റിലായത്. ബാറ്ററിയുടെ തെറ്റായ എണ്ണത്തെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. 

Arrested | വിമാനത്താവളത്തില്‍ പരസ്പരം മുടിപിടിച്ച് വലിച്ചും ശരീരത്തിന് മുകളില്‍ കയറിക്കിടന്നും ആളുകള്‍ തമ്മില്‍ കൂട്ടത്തല്ല്; 2 പേര്‍ അറസ്റ്റില്‍ -വീഡിയോ

അതേസമയം ആളുകള്‍ തമ്മില്‍ തല്ലുന്നത് മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ടെര്‍മിനല്‍ 3 ന്റെ താഴത്തെ നിലയില്‍ ഒന്നിലധികം ആളുകള്‍ തമ്മില്‍ പരസ്പരം തമ്മില്‍ തല്ലുന്നുതാണ് വീഡിയോയില്‍ ഉള്ളത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. സ്ത്രീകള്‍ പരസ്പരം മുടിപിടിച്ച് വലിച്ചും ശരീരത്തിന് മുകളില്‍ കയറിക്കിടന്നും തങ്ങളാല്‍ ആകും വിധം എതിരാളിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
Keywords:  Chicago, News, World, Airport, Arrest, Arrested, Video, Police, Two travelers arrested after wild brawl at Chicago O'Hare Airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia