ADVERTISEMENT
തെഹ്‌റാന്‍: മദ്യ പിച്ച് ലക്കുകെട്ട രണ്ട് ഇറാന്‍ പൗരന്മാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഇതിനുമുന്‍പും ഇവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇറാനിലെ പ്രാദേശിക ന്യൂസ് ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മദ്യപാനം ഇറാനില്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ മദ്യം വിപണികളില്‍ സജീവമാണെന്ന് ആരോപണമുണ്ട്.
ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം കൂടുതലാണ്. എന്നാല്‍ മദ്യപാനത്തിന് വധശിക്ഷ വിധിക്കുന്നത് വളരെ വിരളമാണെന്ന് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.
English Summery
Moscow: A court in the Iranian province of Khorasan has sentenced two local men to death after they were caught drinking alcohol for the third time.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

