Outbreak | ഹോങ്കോങ്ങ് മൃഗശാലയില്‍ ബാക്ടീരിയ ബാധ പടരുന്നു; 10 ദിവസത്തില്‍ ചത്തത് 12 അപൂര്‍വയിനം കുരങ്ങുകള്‍; ജീവനക്കാരില്‍ ചിലര്‍ നിരീക്ഷണത്തില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അണുബാധ പടര്‍ത്തിയത് ജീവനക്കാരുടെ ഷൂവിലെ മണ്ണ്.
● കോശങ്ങള്‍ തകരാറിലായി അവയവങ്ങള്‍ പ്രവര്‍ത്തനം നിലച്ചു.
● ജീവനക്കാരില്‍ ചിലര്‍ നിരീക്ഷണത്തില്‍.
ഹോങ്കോങ്ങ്: (KVARTHA) ഹോങ്കോങ്ങിലെ നഗര ഹൃദയത്തില്‍ 14 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൃഗശാലയില്‍ ബാക്ടീരിയ ബാധ (Bacterial Outbreak) പടരുന്നു. 10 ദിവസത്തിനുള്ളില്‍ 12 അപൂര്‍വയിനം കുരങ്ങുകള്‍ ചത്തു. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന കോട്ടണ്‍ ടോപ്പ് ടാമറിന്‍, വെളുത്ത മുഖമുള്ള സാക്കികള്‍, സാധാരണ അണ്ണാന്‍ കുരങ്ങുകള്‍, ഡി ബ്രാസ അടക്കമുള്ള കുരങ്ങുകളാണ് ഇവിടെ ചത്തിട്ടുള്ളത്.
രോഗബാധ ശ്രദ്ധയില്‍പ്പെട്ട 13 ഒക്ടോബറിന് തന്നെ ഐസൊലേറ്റ് ചെയ്ത അര്‍ബോറിയല്‍ ആഫ്രിക്കന്‍ പ്രൈമേറ്റുകളില്‍ ഒന്നായ ഡി ബ്രസ്സ കുരങ്ങാണ് അവസാനമായി ചത്തിട്ടുള്ളത്. അണുബാധമൂലമുള്ള സെപ്‌സിസ് മൂലമാണ് കുരങ്ങന്മാര്‍ ചത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. അണുബാധ മൂലം കോശങ്ങള്‍ തകരാറിലാവുകയും അവയവങ്ങള്‍ പ്രവര്‍ത്തനം നിലയ്ക്കുന്നതുമാണ് മരണത്തിന് കാരണമായിട്ടുള്ളത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹോങ്കോങ്ങ് മൃഗശാലയില്‍ ബാക്ടീരിയ ബാധ കണ്ടെത്തുന്നത്. മൃഗശാലയിലെ കൂടുകളിലെ മണ്ണില്‍ കാണുന്ന ഇനം ബാക്ടീരിയയുടെ അമിത സാന്നിധ്യമാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുള്ളത്. മണ്ണില്‍ നിന്നുള്ള അണുബാധ സാധാരണമാണെങ്കിലും മൃഗശാലയിലെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായതിനാല്‍ അണുബാധ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.
മൃഗങ്ങള്‍ക്കായി ഗുഹകളും മറ്റും കൂടില്‍ നിര്‍മ്മിക്കാനുള്ള ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് വലിയ രീതിയില്‍ കുരങ്ങന്മാര്‍ ഇവിടെ ചത്തിട്ടുള്ളത്. മൃഗശാലയിലെ മണ്ണുകളില്‍ ജോലി ചെയ്യുന്നവരുടെ ഷൂവില്‍ നിന്ന് മലിനമായ മണ്ണ് മൃഗങ്ങളുടെ കൂടുകളിലേക്ക് എത്തിയെന്നാണ് സംശയിക്കുന്നത്. മനുഷ്യന്‍മാരിലേക്ക് ബാക്ടീരിയ ബാധ പകരാനുള്ള സാധ്യത കുറവാണെങ്കിലും ജീവനക്കാരില്‍ ചിലര്‍ നിരീക്ഷണത്തിലാണെന്ന് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മലിനമായ മണ്ണ്, വായു അല്ലെങ്കില്‍ വെള്ളം എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയായ മെലിയോയ്ഡോസിസ് എന്ന രോഗാവസ്ഥയാണ് കുരങ്ങന്മാരുടെ ജീവനെടുത്തത്. കുരങ്ങന്മാരുടെ അണുബാധയേറ്റുള്ള മരണത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി.
#HongKongZoo #BacterialOutbreak #Monkeys #AnimalDeaths #RareSpecies #Melioidosis
