Earthquake | തുര്‍കിയില്‍ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി, 35 പേര്‍ക്ക് പരുക്ക്
ഇസ്താംബുള്‍: (www.kvartha.com) വടക്ക് പടിഞ്ഞാറന്‍ തുര്‍കിയില്‍ ഭൂചലനം. ബുധനാഴ്ച പുലര്‍ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 35 പേര്‍ക്ക് പരുക്കേറ്റതായാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. യുഎസ് ജിയോളജികല്‍ സര്‍വേ റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയപ്പോള്‍, തുര്‍ക്കി 5.9 തീവ്രത രേഖപ്പെടുത്തി.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡസ്സെ പ്രവിശ്യയിലെ ഗോല്‍യാക്ക ജില്ലയിലാണ്. ഭൂചലനത്തെ തുടര്‍ന്ന് സമീപത്തെ മറ്റ് നഗരങ്ങളിലും കുലുക്കം അനുഭവപ്പെട്ടെന്നാണ് വിവരം. കനത്ത നാശനഷ്ടങ്ങളോ കെട്ടിടങ്ങള്‍ തകര്‍ന്നതോ റിപോര്‍ട് ചെയ്തിട്ടില്ലെങ്കിലും പരിശോധന തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു പറഞ്ഞു.
ഡ്യൂസെയില്‍ 32 പേര്‍ക്കും ഇസ്താംബൂളില്‍ ഒരാള്‍ക്കും സമീപ പ്രവിശ്യകളായ ബോലു, സോന്‍ഗുല്‍ഡാകില്‍ മറ്റ് രണ്ട് പേര്‍ക്കുമടക്കം 35 പേര്‍ക്ക് ഭൂകമ്പത്തെ തുടര്‍ന്ന് പരുക്കേറ്റതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിന്‍ കോക്ക ട്വീറ്റ് ചെയ്തു. അതിരാവിലെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകള്‍ക്ക് പുറത്ത് തമ്പടിച്ചിരിക്കുകയാണ്.
Keywords: News, World, Turkey, Injured, Earthquake, Minister, Turkey: At least 35 injured in magnitude-6.1 earthquake.