Tsunami Warning | തായ് വാനില്‍ ഭുചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി, സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

 


തയ് പെയ്: (www.kvartha.com) തായ് വാനില്‍ ഭുചലനം. തായ് വാന്റെ തെക്കുകിഴക്കന്‍ തീരത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 2.44 മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. ഇതോടെ സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം ഭൂകമ്പത്തില്‍ ഒരു കെട്ടിടവും കടവും തകര്‍ന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡോംഗ്‌ളി റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഭാഗികമായി തകര്‍ന്നു. സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികളും ഭൂചലനത്തില്‍ വേര്‍പെട്ടു.

Tsunami Warning | തായ് വാനില്‍ ഭുചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി, സുനാമിക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

അപകടത്തില്‍ പെട്ട 20 യാത്രക്കാരെ രക്ഷപ്പെടുത്തി. കടല്‍ത്തീരത്തിന് സമാന്തരമായി, ഭൂചലനത്തിന്റെ കേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമിത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി വാര്‍നിങ് സെന്റര്‍ അറിയിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: News, World, Earthquake, Tsunami, Warning, Tsunami warning in Taiwan after 6.9 magnitude earthquake.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia