SWISS-TOWER 24/07/2023

ട്രമ്പ് പ്രസിഡന്റായാല്‍ മറ്റൊരു സെപ്റ്റംബര്‍ പതിനൊന്നുണ്ടാകും: ലിന്‍ഡ്‌സെ ഗ്രഹാം

 


വാഷിംഗ്ടണ്‍: (www.kvartha.com 03.05.2016) യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന റിപ്പബ്ലിക്കന്‍ മല്‍സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ് പ്രസിഡന്റായാല്‍ മറ്റൊരു സെപ്റ്റംബര്‍ 11 സംഭവിക്കുമെന്ന് സൗത്ത് കരോലിന സെനേറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം.

ട്രമ്പിനെ പരാജയപ്പെടുത്തേണ്ടതിന് വന്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹത്തിന്റെ വിദേശ നയവും ലോക കാഴ്ചപ്പാടും അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രമ്പിനെ പിന്തുണച്ച് റിപ്പബ്ലിക്കന്‍ നേതാവായ ജോണ്‍ ബോഹ്നര്‍ എത്തിയതില്‍ ലിന്‍ഡ്‌സെ ആശങ്ക പ്രകടിപ്പിച്ചു. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലിന്‍ഡ്‌സെയുടെ അഭിമുഖം താന്‍ കണ്ടുവെന്നും അതത്ര നന്നായില്ലെന്നും ട്രമ്പ് ട്വീറ്റ് ചെയ്തു.
ട്രമ്പ് പ്രസിഡന്റായാല്‍ മറ്റൊരു സെപ്റ്റംബര്‍ പതിനൊന്നുണ്ടാകും: ലിന്‍ഡ്‌സെ ഗ്രഹാം

SUMMARY: Washington: Republican front-runner Donald Trump’s foreign policy will lead to another terrorist attack on the scale of the September 11, 2011 attacks, South Carolina Senator Lindsey Graham said.

Keywords: US, Donald Trump, Lindsey Graham
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia