പൊടിയടങ്ങിയ മെയില്‍ തുറന്ന ട്രമ്പിന്റെ മരുമകള്‍ ആശുപത്രിയില്‍; ആന്ത്രാക്‌സ് എന്ന് സംശയം

 


ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 13.02.2018) വെളുത്ത പൊടിയടങ്ങിയ മെയില്‍ ഓപ്പണ്‍ ചെയ്ത ട്രമ്പിന്റെ മരുമകളെ ന്യൂയോര്‍ക്കിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മൂത്ത മകന്റെ ഭാര്യ വനേസ ട്രമ്പിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയില്‍ തുറന്നയുടനെ വനേസയ്ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടിരുന്നു. വനേസയ്‌ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വനേസയുടെ മാതാവും ഒരു ജീവനക്കാരനുമാണിവര്‍.

ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രമ്പ് ജൂനിയറിന് വന്ന മെയിലായിരുന്നു വനേസ തുറന്നത്. 2001 മുതല്‍ തന്നെ വെള്ള പൊടിയടങ്ങിയ കത്തുകളെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കവറിനുള്ളില്‍ ആന്താക്‌സിന്റെ പൊടി നിക്ഷേപിച്ച് മീഡിയ ഓഫീസുകളിലേയ്ക്കും യുഎസ് പാര്‍ലമെന്റ് അംഗത്തിനും കത്ത് വന്നത് അന്നായിരുന്നു. അന്ന് 5 പേര്‍ മരിച്ചിരുന്നു.

പൊടിയടങ്ങിയ മെയില്‍ തുറന്ന ട്രമ്പിന്റെ മരുമകള്‍ ആശുപത്രിയില്‍; ആന്ത്രാക്‌സ് എന്ന് സംശയം

കവറില്‍ ബോസ്റ്റണ്‍ പോസ്റ്റ് മാര്‍ക്കാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വനേസയും തന്റെ കുട്ടികളും സുരക്ഷിതരാണെന്ന് ട്രമ്പ് ജൂനിയര്‍ ട്വീറ്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The package had a Boston postmark, ABC News and the New York Post reported, citing unnamed law enforcement sources. NYPD officials declined to comment on that detail.

Keywords: World, US, Donald Trump, Anthrax
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia