ലോകത്തെ അമ്പരപ്പിച്ച് ട്രംപിന്റെ തീരുമാനം; ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കി അമേരിക്ക
Apr 15, 2020, 09:32 IST
കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയോട് പക്ഷപാതം കാണിക്കുന്നെന്നും കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നും ട്രംപ് ആരോപിച്ചു. ചൈനയില്‍ രോഗം സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടന മറച്ചുവെച്ചു. സംഘടന അതിന്റെ കടമ നിര്‍വഹിക്കേണ്ട സമയത്ത് ചൈനയെ കൂടുതല്‍ പിന്തുണച്ചത് ശരിയല്ലെന്നും ട്രംപ് ആരോപിച്ചു.
കൃത്യമായ വിലയിരുത്തലിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു. ചൈനയെ ലോകാരോഗ്യ സംഘടന കൂടുതല്‍ പിന്തുണക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ധനസഹായം നിര്‍ത്തലാക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക ധനസഹായം നിര്‍ത്തലാക്കിയത് ലോകാരോഗ്യ സംഘടനക്ക് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
Keywords: Washington, News, World, COVID19, President, Donald-Trump, Health, WHO, COVID19, America, Trump says US will halt funding to WHO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.