'ആ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്'; കിങ് ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് ഡൊണാള്‍ഡ് ട്രംപ്

 


ADVERTISEMENT

വാഷിംങ്ടണ്‍: (www.kvartha.com 24.04.2020) ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ തെറ്റാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. '' ആ റിപ്പോള്‍ട്ടുകള്‍ തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ പഴയ രേഖകള്‍ ഉപയോഗിച്ചതായി ഞാന്‍ കേട്ടു'' എന്നും ട്രംപ് പറഞ്ഞു. സിഎന്‍എന്‍ ചെയ്ത വ്യാജ റിപ്പോര്‍ട്ടാണ് അതെന്നാണ് ഞാന്‍ കരുതുന്നതെന്നും ട്രംപ് വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ദിവസേനയുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

അതേസമയം കിം ആരോഗ്യവാനാണെന്ന് പറയാന്‍ ഉത്തരകൊറിയയില്‍ നിന്ന് നേരിട്ടുള്ള വിവരമുണ്ടോയെന്നുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ട്രംപ് വിസമ്മതിച്ചു. യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് കിമ്മിന്റെ മോശം ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത്. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ആ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്'; കിങ് ജോങ് ഉന്‍ ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് ഡൊണാള്‍ഡ് ട്രംപ്

Keywords:  Washington, News, World, Donald-Trump, Report, Treatment, Kim Jong Un, Health, North Korean leader, Incorrect, Trump says reports on Kim Jong Un's health 'incorrect'
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia