ലോകത്തിലെ ഏറ്റവുംപൊക്കം കൂടിയ ടവര്‍ സ്കൈ ട്രീ ഗിന്നസ് ബുക്കിലേക്ക്
Nov 18, 2011, 22:09 IST
ADVERTISEMENT
ടോക്കിയോ: ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ടവറായി ടോക്കിയോയിലെ 634 മീറ്റര്‍ പൊക്കമുള്ള സ്കൈ ട്രീ ടി.വി ടവര്‍ ഗിന്നസ് ബുക്കില്‍ പ്രവേശിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് മാനേജിംഗ് ഡയറക്ടര്‍ അലിസ്റ്റര്‍ റിച്ചാര്‍ഡ്സ് ഇതുസംബന്ധിച്ച രേഖകള്‍ ടോബു ടവര്‍ സ്കൈ ട്രീ കമ്പനി പ്രസിഡന്റ് മിച്ചിയാക്കി സുസൂക്കിക്ക് കൈമാറി. ടവര്‍ ജപ്പാന്റെ സംസ്ക്കാരത്തേയും സാങ്കേതിക വിദ്യയേയും വ്യക്തമാക്കുന്നതാണെന്ന് ചടങ്ങില്‍ സംബന്ധിക്കവേ മിച്ചിയാക്കി സുസൂക്കി പറഞ്ഞു. ദുബായിലെ 828 മീറ്റര്‍ പൊക്കമുള്ള ബുര്‍ജ് ഖലീഫ ലോകത്തെ ഏറ്റവും പൊക്കമുള്ള കെട്ടിടമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.
English Summery
Tokyo: The Tokyo Sky Tree, a 634-meter TV tower located in Tokyo, has been recognised as the world's tallest tower by the Guinness World Records.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

