Period Products | ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണിത്
ADVERTISEMENT
എഡിന്‍ബര്‍ഗ്: (www.kvartha.com) ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി സ്‌കോര്‍ട്‌ലാന്‍ഡ്. ഇതിനായി നിമയനിര്‍മാണവും നടത്തിക്കഴിഞ്ഞു. പിരീഡ് പ്രോഡക്ട് ആക്ട് പ്രാബല്യത്തില്‍ വരുമ്പോള്‍ രാജ്യത്തെ കൗണ്‍സിലുകളും വിദ്യാഭ്യാസ ദാതാക്കളും സൗജന്യ സാനിറ്ററി ഉല്‍പന്നങ്ങള്‍ ആവശ്യമുള്ള ആര്‍ക്കും ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ നിയമപരമായി ആവശ്യപ്പെടും.
നിലവില്‍ സ്‌കൂളുകളിലും കോളജുകളിലും ആര്‍ത്തവ ഉല്‍പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ലേബര്‍ എംഎസ്പി മോണിക ലെനന്‍ ആദ്യം നിര്‍ദേശിച്ച നിയമനിര്‍മാണം 2020 ല്‍ സ്‌കോടിഷ് പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചു.
ലിംഗസമത്വവും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സാമൂഹിക നീതി സെക്രടറി ഷോണ റോബിസണ്‍ പറഞ്ഞു. ഫ്രീ പിരീഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകാന്‍ നിയമപരമായ അവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രാദേശിക അധികാരികളും പങ്കാളി സംഘടനകളും കഠിനമായി പരിശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അവരോടും രാജ്യത്തുടനീളം പങ്കാളികളായ ആയിരക്കണക്കിന് ആളുകളോടും നന്ദി പറയുന്നതായും റോബിസണ്‍ പറഞ്ഞു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദേശീയ സര്‍കാരെന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, World, Women, Country, This country is the first to provide free access to period products for all.

