SWISS-TOWER 24/07/2023

ഒരു എയര്‍ ഏഷ്യന്‍ സെല്‍ഫി

 


സുര്‍ബയ: (www.kvartha.com 05/01/2015) തകര്‍ന്ന എയര്‍ ഏഷ്യ വിമാനത്തിന്റെ അവസാന പറക്കലിന് മുന്‍പ് 23കാരനായ ഹെന്‍ട്ര ഗുനവന്‍ സ്യാവല്‍ എടുത്ത സെല്‍ഫി നൊമ്പരമായി. സുരഭയ എയര്‍പോര്‍ട്ടില്‍ നിന്നും പറക്കുന്നതിന് മുന്‍പ് എയര്‍ ഏഷ്യ വിമാനം 8501ല്‍ നിന്നുമെടുത്ത ഹെന്‍ട്രയുടെ സെല്‍ഫി സഹോദരി യുനിത സ്യാവലിന് ലഭിച്ചിരുന്നു. യുനിതയ്ക്ക് സഹോരനില്‍ നിന്നും ലഭിച്ച അവസാന സന്ദേശം കൂടിയായിരുന്നു ആ സെല്‍ഫി.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഹെന്‍ട്ര എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര തിരിച്ചത്. സുരബയ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന് 42 മിനിട്ടിന് ശേഷമാണ് വിമാനം കാണാതായത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‌പെട്ട വിമാനം അപ്രത്യക്ഷമായതിന്റെ മൂന്നാം ദിവസമാണ് കണ്ടെടുത്തത്. കടലില്‍ നിന്നും ലഭിച്ച 40 മൃതദേഹങ്ങളില്‍ ഒന്ന് ഹെന്‍ട്രയുടേതാണെന്ന് യുനിത തിരിച്ചറിഞ്ഞു.

ഒരു എയര്‍ ഏഷ്യന്‍ സെല്‍ഫിഹെന്‍ട്രയുടെ ഹെയര്‍ സ്‌റ്റൈലില്‍ നിന്നുമാണ് യുനിത മൃതദേഹം തിരിച്ചറിഞ്ഞത്. പുതിയ ഹെയര്‍ സ്‌റ്റൈലില്‍ മുടിവെട്ടിയ ഹെന്‍ട്ര സെല്‍ഫിയെടുത്ത് സഹോദരിക്ക് അയച്ചിരുന്നു. അവസാന യാത്രയ്ക്ക് രണ്ട് ദിവസം മുന്‍പായിരുന്നു ഇത്.

SUMMARY: Surbaya: Indonesian Yunita Syawal first feared that her brother was on AirAsia Flight 8501 when she was sent a selfie of him and his friends boarding one of the carrier’s planes at Surabaya airport.

Keywords: Selfie, Air Asia, Indonesia, Singapore,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia