ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന സ്ത്രീ ഷോകേറ്റ് മരിച്ച നിലയില്‍
May 12, 2021, 10:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാങ്കോക്ക്: (www.kvartha.com 12.05.2021) ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ച നിലയില്‍. യോയെന്‍ സായേന്പ്രസാര്ട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തായ്ലാന്‍ഡിലെ ഉഡോണ്‍ പ്രവിശ്യയിലാണ് സംഭവം. കൈയില്‍ പൊള്ളലേറ്റതിന് സമാനമായ പാടുകളുമായാണ് ഇവരുടെ മൃതദേഹം കണ്ടത്.

സ്ത്രീയുടെ കൈകളില്‍ ഫോണിന്റെ ചാര്‍ജിങ് കേബിള്‍ ചുറ്റിയിരുന്നു. മൃതദേഹം കാണുമ്പോഴും ചാര്‍ജിങ് കേബിള്‍ പ്ലഗില്‍ കുത്തിയിരുന്നുവെന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഷോക്കേറ്റാണ് സ്ത്രീ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം പോസ്റ്റ്മാര്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാക്കാന്‍ കഴിയുകയുള്ളുവെന്ന് പറഞ്ഞു.
Keywords: News, World, Death, Police, Electricity, Woman, Mobile Phone, Thai Woman Dies of 'Electrocution' while Playing Video Game on Charging Phone
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.