വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ കൗമാരക്കാരന്റെ വയറ്റില്‍ ഭ്രൂണം
May 29, 2016, 10:30 IST
ADVERTISEMENT
ക്വലാലംപൂര്‍: (www.kvartha.com 29.05.2016) വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ പതിനഞ്ചുകാരന്റെ വയറ്റില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഭ്രൂണം. മലേഷ്യയിലാണ് സംഭവം. മുഹമ്മദ് സുല്ഷാരഹ്റില് സെയ്ദീന്‍ എന്ന ആണ്‍കുട്ടിയുടെ വയറ്റിലാണ് വൈദ്യലോകത്തെ ഞെട്ടിച്ച അത്ഭുതം.
ഷാഹ്റില്‍ ജനിച്ചപ്പോള്‍ മുതല്‍ ഭ്രൂണവും കൂടെയുണ്ട്. പതിനഞ്ചു വര്‍ഷത്തോളം ഭ്രൂണത്തെയും പേറി ജീവിച്ച ഷാഹ്റിലിന് കഴിഞ്ഞ നാലുമാസം മുന്‍പാണ് വയറിന് വേദന അനുഭവപ്പെട്ടു തുടങ്ങിയത്. ഇതോടെയാണ് ആശുപത്രിയിലെത്തിയത്. പൂര്‍ണ വളര്‍ച്ചയെത്താത്ത ഭ്രൂണത്തെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
അഞ്ചുലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന അവസ്ഥയാണിത്. മലേഷ്യയില്‍ ഇത് ആദ്യത്തെ അനുഭവമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മുടിയും കൈകാലുകളും ജനനേന്ദ്രിയവുമെല്ലാം ഉള്ള ഭ്രൂണത്തിനു മൂക്കും വായയും മാത്രമായിരുന്നു അപൂര്ണ്മായിരുന്നത്. കുഞ്ഞുങ്ങള്‍ മരിച്ചാല്‍ സ്വീകരിക്കുന്ന എല്ലാ ആചാരങ്ങളോടും കൂടിയാണ് ഭ്രൂണത്തെ സംസ്കരിച്ചതെന്ന് ഷാഹ്റിലിന്റെ ഉമ്മ ഹസ്മാ അഹമ്മദ് പറഞ്ഞു. ഹസ്മയുടെ എട്ടു മക്കളില്‍ അഞ്ചാമനാണ് ഷാഹ്റില്‍.
ഇത്തരം പ്രതിഭാസം ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്ന അവസരങ്ങളിലാണ് ഉണ്ടാകുന്നത്. ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം ഇരിക്കുന്ന അവസ്ഥയാണിത്. ഒരു ഭ്രൂണം അടുത്ത ഭ്രൂണത്തെ മൂടുകയാണിവിടെ. ഇത്തരം സാഹചര്യങ്ങളില്‍ വലിയ ഭ്രൂണത്തെ ആശ്രയിച്ചു നിലകൊള്ളുന്ന ഭ്രൂണം ജനനത്തിനു മുന്‍പേ മരിക്കാറാണുള്ളത്. എന്നാല്‍ ഷാഹ്റിലിന്റെ! കാര്യത്തില്‍ ഇത് സംഭവിച്ചില്ല.
SUMMARY: Since birth, a teenage boy in Malaysia has carried around the unborn fetus of his twin. Recently, the teen successfully underwent surgery to remove the mass, which is believed to be the first such case in the country, Central European News (CEN) reported.
Keywords: Malaysia, Unborn, Fetus, Twin, Surgery, Central European News (CEN), Reported, Country, CEN

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.