മലാല പാകിസ്ഥാനില്‍ തിരിച്ചെത്തി മദ്രസയില്‍ ചേരണമെന്ന് താലിബാന്
Jul 18, 2013, 10:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്ലാമാബാദ്: പാക് താലിബാന്റെ ആക്രമണത്തിനിരയായി മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം ജിവിതത്തിലേക്ക് തിരിച്ചെത്തിയ മലാലയ്ക്ക് പാകിസ്ഥാനിലേക്ക് തീവ്രവാദികളുടെ ക്ഷണം. മലാല പാകിസ്ഥാനിലേക്ക് തിരിച്ചെത്തി സ്വാത്ത് താഴ്വരയിലെ മദ്രസയില്‍ ചേരണമെന്നാണ് പാക് താലിബാന് കത്തിലൂടെ ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ നിഷേധത്തിനെതിരെ പാക് താലിബാനെതിരെ പോരാടിയ മലാലയെ വീണ്ടും പാകിസ്ഥാനിലേക്ക് ശത്രുക്കള്‍ ക്ഷണിച്ചതിന്റെ കാരണമറിയാതെ കഴിയുകയാണ് മലാലയും കുടുംബവും.
താലിബാന് തീവ്രവാദി അദ്നാന് റഷീദാണ് കത്തെഴുതിയിരിക്കുന്നത്. ഇയാള്‍ പാകിസ്ഥാന് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതിയാണ്. മലാല വീട്ടിലേക്ക് തിരിച്ചുവന്ന് ഖുര്‍ആന്‍ പഠിക്കണം. പേന ഇസ്ലാമിന്റെ പോരാട്ടത്തിനായി ഉപയോഗിക്കണം. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിദ്യാഭ്യാസത്തിന് തങ്ങള്‍ ഒരിക്കലും എതിരല്ല. സ്വാത്ത് താഴ്വരയില് ഇസ്ലാമിക നിയമം നടപ്പാക്കാനുള്ള താലിബാന്റെ പ്രചരണത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് ആക്രമണം നടത്തിയത്. ലോക ജനതയെ വിഡ്ഢികളാക്കാനും അടിമകളാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ പേന ഉപയോഗിക്കണം.
മലാല ജീവിതതത്തിലേക്ക് തിരിച്ചുവന്ന് ശത്രുക്കളുടെ തന്നെ കൈകളിലേക്ക് തിരിച്ചെത്തിയതാണ് താലിബാനെ ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഈയടുത്ത് ഐക്യരാഷ്ട്ര സഭയില്‍ മലാല നടത്തിയ പ്രസംഗം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ജൂലൈ 15നാണ് അദ്നാന് കത്ത് എഴുതിയിരിക്കുന്നത്. സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ അദ്നാനെയും 384 തടവുകാരെയും താലിബാന്‍സംഘം ജയില്‍ ആക്രമിച്ച് മോചിപ്പിക്കുകയായിരുന്നു.
Keywords : Islamabad, Pakistan, Taliban Terrorists, attack, Student, World, Malala, Madrasa, Islam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
താലിബാന് തീവ്രവാദി അദ്നാന് റഷീദാണ് കത്തെഴുതിയിരിക്കുന്നത്. ഇയാള്‍ പാകിസ്ഥാന് മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വധിക്കാന്‍ ശ്രമിച്ചകേസിലെ പ്രതിയാണ്. മലാല വീട്ടിലേക്ക് തിരിച്ചുവന്ന് ഖുര്‍ആന്‍ പഠിക്കണം. പേന ഇസ്ലാമിന്റെ പോരാട്ടത്തിനായി ഉപയോഗിക്കണം. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിദ്യാഭ്യാസത്തിന് തങ്ങള്‍ ഒരിക്കലും എതിരല്ല. സ്വാത്ത് താഴ്വരയില് ഇസ്ലാമിക നിയമം നടപ്പാക്കാനുള്ള താലിബാന്റെ പ്രചരണത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് ആക്രമണം നടത്തിയത്. ലോക ജനതയെ വിഡ്ഢികളാക്കാനും അടിമകളാക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ പേന ഉപയോഗിക്കണം.
ജൂലൈ 15നാണ് അദ്നാന് കത്ത് എഴുതിയിരിക്കുന്നത്. സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച വടക്ക്പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ അദ്നാനെയും 384 തടവുകാരെയും താലിബാന്‍സംഘം ജയില്‍ ആക്രമിച്ച് മോചിപ്പിക്കുകയായിരുന്നു.
Keywords : Islamabad, Pakistan, Taliban Terrorists, attack, Student, World, Malala, Madrasa, Islam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.