ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഷവാള്‍ (പാക്കിസ്ഥാന്‍): പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനെ വധിക്കുമെന്ന് താലിബാന്റെ ഭീഷണി. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് താലിബാന്റെ ശക്തികേന്ദ്രങ്ങളിലേയ്ക്ക് പ്രതിഷേധ റാലി നടത്താനുള്ള ഇമ്രാന്‍ ഖാന്റെ തീരുമാനമാണ് താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്. യുഎസ് ഡ്രോണ്‍ ആക്രമണങ്ങളെ താലിബാന്‍ ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ ഉടനെ വരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ മല്‍സരിക്കുന്നതിനെ താലിബാന്‍ എതിര്‍ക്കുന്നു. രാജ്യത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന ഭരണം കാഴ്ച വയ്ക്കുമെന്ന് പ്രഖ്യാപിച്ച് പൊതുപ്രവര്‍ത്തനത്തിലേയ്ക്കിറങ്ങിയ ഇമ്രാന്‍ ഖാനെ താലിബാന്‍ ശത്രുവാക്കി മാറ്റി.
ഏതെങ്കിലും കാരണവശാല്‍ ഇമ്രാന്‍ ഖാന്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെത്തിയാല്‍ അദ്ദേഹത്തെ ലക്ഷ്യം വച്ച് ചാവേര്‍ ആക്രമണം നടത്തുമെന്ന് താലിബാന്‍ നേതാവ് അഹ്സാന്‍ അറിയിച്ചു. ദി അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അഹ്സാന്‍ താലിബാന്റെ ഇമ്രാന്‍ വിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കിയത്.
ഏതെങ്കിലും കാരണവശാല്‍ ഇമ്രാന്‍ ഖാന്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെത്തിയാല്‍ അദ്ദേഹത്തെ ലക്ഷ്യം വച്ച് ചാവേര്‍ ആക്രമണം നടത്തുമെന്ന് താലിബാന്‍ നേതാവ് അഹ്സാന്‍ അറിയിച്ചു. ദി അസോസിയേറ്റ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അഹ്സാന്‍ താലിബാന്റെ ഇമ്രാന്‍ വിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കിയത്.
എന്നാല്‍ താലിബാന്റെ നിലപാട് പാക്കിസ്ഥാനികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. താലിബാനെതിരെ ഇതുവരെ കാര്യമായ എതിര്‍പ്പുകളൊന്നും ഇമ്രാന്‍ ഖാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പാശ്ചാത്യ ശക്തികള്‍ക്ക് വശംവദരായി പ്രവര്‍ത്തിക്കുന്ന രാഷ്ട്ര നേതാക്കളാണ് ഇമ്രാന്‍ ഖാന്റെ വിമര്‍ശനത്തിന് വിധേയരായിട്ടുള്ളത്. അതിനാല്‍ തന്നെ ഇമ്രാന്‍ ഖാന് 'താലിബാന്‍ ഖാന്‍' എന്നൊരു വിളിപ്പേരും പാക്കിസ്ഥാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.
English Summery
Shawal, Pakistan: The Taliban have threatened to kill a Pakistani cricket star turned politician if he holds a planned march to their tribal stronghold along the Afghan border to protest US drone attacks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

