Found Dead | ദശലക്ഷക്കണക്കിന് ഡോളര്‍ പാരമ്പര്യസ്വത്ത് ലഭിച്ച 18കാരനായ തായ് വാന്‍ യുവാവ് മരിച്ച നിലയില്‍; മരണം സ്വവര്‍ഗ വിവാഹം ചെയ്ത് 2 മണിക്കൂറിനകം; മകനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മാതാവ്
May 24, 2023, 17:20 IST
തായ്‌പേയ്: (www.kvartha.com) തായ് വാനീ കോടിപതിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ലായ് എന്ന 18കാരനായ യുവാവാണ് മരിച്ചത്. ദശലക്ഷക്കണക്കിന് ഡോളര്‍ പാരമ്പര്യസ്വത്ത് ലഭിച്ച ലായുടെ മരണം സംഭവിച്ചത് രണ്ട് തവണ മാത്രം കണ്ട് പരിചയമുള്ള മറ്റൊരു യുവാവിനെ വിവാഹം ചെയ്ത് രണ്ട് മണിക്കൂറിനകമായിരുന്നു എന്ന് റിപോര്‍ടുകള്‍ പറയുന്നു.
പൊലീസ് പറയുന്നത്: മെയ് നാലിനാണ് 18 കാരനായ വിദ്യാര്‍ഥിയെ 10 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് രണ്ടു മണിക്കൂര്‍ മുമ്പായിരുന്നു സിയ എന്ന യുവാവുമായി ലായുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. മരണ സമയത്ത് സിയയും ഇത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി.
ലായ്ക്ക് പിതാവിന്റെ മരണത്തിന് തൊട്ടുമുമ്പ് 134 കോടി രൂപ മൂല്യമുള്ള സ്വത്ത് ലഭിച്ചിരുന്നു. ലായുടെ കോടിപതിയായ പിതാവ് ഏപ്രില്‍ മാസമാണ് മരിച്ചത്. തുടര്‍ന്നാണ് പാരമ്പര്യ സ്വത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസം മാതാവ് ഷെന്‍ അഭിഭാഷകനുമൊത്ത് വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് വിവരം പുറംലോകം അറിഞ്ഞത്. മകന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുയാണെന്നും ഇവര്‍ ആരോപിച്ചു. മകന് പിതാവില്‍ നിന്നു ലഭിച്ച സ്വത്ത് തട്ടിയെടുക്കാനാണ് അവരെ കൊലപ്പെടുത്തിയതെന്നും അവര്‍ ആരോപിച്ചു.
അതേസമയം തായ് വാനില്‍ സ്വവര്‍ഗ വിവാഹം നിയമപരമാണ്. സാധാരണ വിവാഹത്തിലെന്ന പോലെ എല്ലാ നിയമപരമായ അവകാശങ്ങളും സ്വവര്‍ഗ വിവാഹിതര്‍ക്കും ലഭിക്കും.
Keywords: Taiwan, News, World, Taiwanese, Millionaire, Heir, Found Dead, Taiwanese Millionaire Heir, 18, Found Dead 2 Hours After Marrying Man He Just Met.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.