ഐസ് ഹോക്കി കളിക്കാന്‍ ആഗ്രഹിച്ച് ഒരു മൂന്നാം ക്ലാസുകാരന്‍; പണം കണ്ടെത്താന്‍ കഴിയാതെ രക്ഷിതാക്കള്‍ മകന്റെ സ്വപ്‌നത്തിനു മുന്നില്‍ കണ്ണടച്ചു, ഒരേയൊരു ട്വീറ്റ്, സമ്മാനങ്ങള്‍ കൊണ്ട് മൂടി കൊച്ചുമിടുക്കനെ, അഭയാര്‍ത്ഥി കുട്ടിയാണെന്ന പേരില്‍ മാറ്റി നിര്‍ത്താതെ ഒപ്പം ചേര്‍ത്ത് കാനഡ

 


ഒട്ടാവ: (www.kvartha.com 20.01.2020) ഒരു സിറിയന്‍ അഭയാത്ഥി ബാലനെ അഭയാര്‍ത്ഥി കുട്ടിയാണെന്ന പേരില്‍ മാറ്റി നിര്‍ത്താതെ ഒപ്പം ചേര്‍ത്ത കാനഡയ്ക്ക് സമൂഹമാധ്യങ്ങളില്‍ നിറഞ്ഞ കൈയ്യടി. യെമന്‍ എന്ന മൂന്നാം ക്ലാസുകാരന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഐസ് ഹോക്കി കളിക്കുക എന്നത്. കാനഡയില്‍ മഞ്ഞ് വീഴ്ച തുടങ്ങിയാല്‍ കുട്ടികളുടെ പ്രധാന വിനോദമാണ് ഐസ് ഹോക്കി.

തെരുവുകളിലും മൈതാനങ്ങളുമെല്ലാം ഐസ് ഹോക്കി കളിക്കുന്ന കുട്ടികളെ നിറഞ്ഞ കണ്ണുകളോടെ നോക്കിയിരിക്കും യെമന്‍. എന്നാല്‍ ഐസ് ഹോക്കിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനുള്ള പണം കണ്ടെത്താന്‍ യെമന്റെ രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. അമ്മയ്ക്കും മൂന്ന് സഹോദരന്മാര്‍ക്കും ഒപ്പമാണ് മൂന്നാം ക്ലാസുകാരനായ യെമന്‍ സിറിയയില്‍ നിന്ന് കാനഡയിലെ സെന്റ് ജോണ്‍സ് നഗരത്തില്‍ അഭയം തേടിയെത്തിയത്.

ഐസ് ഹോക്കി കളിക്കാന്‍ ആഗ്രഹിച്ച് ഒരു മൂന്നാം ക്ലാസുകാരന്‍; പണം കണ്ടെത്താന്‍ കഴിയാതെ രക്ഷിതാക്കള്‍ മകന്റെ സ്വപ്‌നത്തിനു മുന്നില്‍ കണ്ണടച്ചു, ഒരേയൊരു ട്വീറ്റ്, സമ്മാനങ്ങള്‍ കൊണ്ട് മൂടി കൊച്ചുമിടുക്കനെ, അഭയാര്‍ത്ഥി കുട്ടിയാണെന്ന പേരില്‍ മാറ്റി നിര്‍ത്താതെ ഒപ്പം ചേര്‍ത്ത് കാനഡ

അതേസമയം കാനഡയിലെത്താനുള്ള യെമന്റെ പിതാവിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അറിയാത്ത നാട്ടില്‍ അഭയാര്‍ത്ഥികളായി എത്തിയ ശേഷം മക്കളെ പരിപാലിക്കാന്‍ കഷ്ടപ്പെടുന്നതിന്റെ ഇടയില്‍ അമ്മ ഫാത്തിമയ്ക്ക് മകന്റെ സ്വപ്‌നത്തിന് മുന്നില്‍ കണ്ണടയ്ക്കാനാല്ലാതെ വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല. യെമനെ കുറിച്ച് മുഹമ്മദ്‌ലില എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച വിവരങ്ങള്‍ ലഭിച്ചതോടെ അവന്റെ സ്വപ്‌നത്തിന് ചിറക് മുളച്ചു.

ഐസ് ഹോക്കി കളിക്കാനുള്ള മുഴുവന്‍ ഉപകരണങ്ങളും വാങ്ങാന്‍ നിരവധിയാളുകളാണ് യെമന് സഹായവുമായി എത്തിയത്. മാത്രമല്ല സ്‌കേറ്റിംഗ് പരിശീലനം യെമന് നല്‍കാനും തയ്യാറായി നിരവധിയാളുകള്‍ മുന്നോട്ട് വന്നു. മുഹമ്മദ്‌ലിലയുടെ ഒരു ട്വീറ്റോടെയാണ് കാനഡയിലെ നന്മ നിറഞ്ഞയാളുകള്‍ യെമന്‍ എന്ന കൊച്ചുമിടുക്കന്റെ അവന്റെ ആഗ്രഹം സാഫല്യമാക്കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Student, Boy, Hockey, Twitter, prize, Syrian Rufugee Boy's Dream Of Playing Hockey Fulfilled By Canadians
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia