ADVERTISEMENT
ദാമാസ്കസ്: (www.kvartha.com 23.05.2016) ആഭ്യന്തര യുദ്ധംകൊണ്ട് പൊറുതിമുട്ടിയ സിറിയയിൽ നിന്ന് വരുന്നതൊന്നും നല്ല വാർത്തകളല്ല. അഞ്ചുവർഷത്തിനിടെ സിറിയയിലെ ജയിലുകളിൽ കൊല്ലപ്പെട്ടത് അറുപതിനായിരം പേരാണ്. സിറിയയിലെ ജയിലുകളില്‍ കഴിയുന്ന 14,456 പേരുകൾ ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി കൗണ്‍സില്‍ പുറത്ത് വിട്ടിരുന്നു. ഇതില്‍ 110 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്തടവറകളില്‍ ക്രൂര പീഡനമാണ് നടക്കുന്നതെന്ന് യു.എന്‍ റിപ്പോർട്ടിലുണ്ട്. ക്രൂരമായ പീഡനങ്ങള്‍, മനുഷത്വ രഹിത സാഹചര്യങ്ങള്‍, മതിയായ ഭക്ഷണമോ, മരുന്നോ ലഭിക്കാത്ത അവസ്ഥ എന്നിവയാണ് മരണ നിരക്ക് കുത്തനെ ഉയരാൻ കാരണം. മനുഷ്യാവകാശ പ്രവർത്തകരുടെ സേവനങ്ങളും ഫലപ്രദമാവുന്നില്ല.
സിറിയന്‍ വ്യോമസേനയ്ക്ക് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നിയന്ത്രണത്തിലുള്ള സെയ്ദ്‌നയ ജയിലിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയുള്ള ജയിലായ ഇവിടെ 10,000 തടവുകാരാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ജയിലും ഇതുതന്നെ. കൊടിയ പീഡനങ്ങൾക്ക് നേരത്തേ കുപ്രസിദ്ധമാണ് ഈ ജയിൽ.
SUMMARY: BEIRUT - At least 60,000 people have died in Syrian government prisons over the past five years due to either torture or dire humanitarian conditions such as lack of food, a monitor said Saturday.
Keywords: Syria, Prisoners

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.