സിറിയന്‍ വിമതര്‍ അസദ് അനുകൂലിയുടെ തലവെട്ടി

 


പാരീസ്: ലോക പോലീസായ അമേരിക്കയുടെ പിന്തുണയുടെ ബലത്തില്‍ സിറിയന്‍ വിമതര്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനുമുന്‍പും മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പൊതുജനമദ്ധ്യത്തില്‍ വിമതര്‍ ഒരാളുടെ തലവെട്ടുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

വിമതരെ പിന്തുണയ്ക്കുന്നില്ലെന്നതോ സിറിയന്‍ ഭരണാധികാരി ബശാര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നതോ ആകാം ഇയാള്‍ക്കെതിരെയുള്ള കുറ്റമെന്ന് വാര്‍ത്ത പുറത്തുവിട്ട പാരീസ് മാച്ച് റിപോര്‍ട്ട് ചെയ്യുന്നു.

തല വെട്ടുന്നതുകാണാന്‍ മൊബൈല്‍ ഫോണുകളുമായി നില്‍ക്കുന്ന നിരവധി പേരേയും ചിത്രത്തില്‍ കാണാം. ചിലര്‍ ആയുധങ്ങളുമേന്തിയിട്ടുണ്ട്. സിറിയന്‍ പ്രതിസന്ധി രൂക്ഷമായതോടെ സ്ഥിതിഗതികള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റാണ് ചിത്രമെടുത്തത്. സുരക്ഷാ കാരണങ്ങളാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.

സിറിയന്‍ വിമതര്‍ അസദ് അനുകൂലിയുടെ തലവെട്ടി
SUMMARY: New Delhi: The French magazine Paris Match is running a shocking video of what are reported to be rebels beheading a man who is either a pro-Assad militiaman, or was merely accused of not supporting the rebel opposition.

Keywords: Israel, Attack, Syria, World, Russia, Missile, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia