സിറിയയില്‍ പട്ടിയേയും പൂച്ചയേയും ഭക്ഷിക്കാമെന്ന് ഫത് വ

 


ഡമാസ്‌ക്കസ്: കലാപഭൂമിയായ സിറിയയില്‍ വിശക്കുന്നവര്‍ക്ക് പട്ടിയേയും പൂച്ചയേയും ഭക്ഷിക്കാമെന്ന് ഫത് വ. വലിയ പെരുന്നാളാഘോഷങ്ങള്‍ക്കിടയിലാണ് ഇസ്ലാമീക പണ്ഡിതര്‍ ഫത് വ പുറപ്പെടുവിച്ചത്.

രണ്ട് വര്‍ഷമായി തുടരുന്ന കലാപത്തില്‍ സിറിയയില്‍ ഇതുവരെ ഒരു ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ സിറിയയില്‍ നിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് അഭയം തേടി അയല്‍ രാജ്യങ്ങളിലെത്തുന്നത്.

സിറിയയില്‍ പട്ടിയേയും പൂച്ചയേയും ഭക്ഷിക്കാമെന്ന് ഫത് വലോകരാജ്യങ്ങള്‍ സിറിയയിലെ ജനങ്ങളോട് കരുണകാണിക്കണമെന്നും സഹായിക്കണമെന്നും ബിബിസിക്കനുവദിച്ച അഭിമുഖത്തില്‍ പണ്ഡിതര്‍ ആവശ്യപ്പെട്ടു. വിശപ്പ് സഹിക്കാനാവാതെ പട്ടിണികൊണ്ട് പിടയുകയാണ് ജനങ്ങളെന്നും ഇവര്‍ പറഞ്ഞു.

SUMMARY: New Delhi: Muslim leaders in war-torn Syria have issued a fatwa allowing citizens in the tormented border of the capital Damascus to eat dogs and cats to satisfy their hunger, according to multiple reports.

Keywords: World news, Syria, Hungry, Cat, Dogs, Fatwa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia