തീവ്രവാദികളുടെ ആക്രമണം യുഎസ് നിര്‍മ്മിത സൈനീക വാഹനങ്ങള്‍ ഉപയോഗിച്ച്

 


ബെയ്‌റൂട്ട്(സിറിയ): (www.kvartha.com 23.06.2014) സിറിയയില്‍ ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ എതിരാളികളെ ആക്രമിക്കുന്നത് യുഎസ് നിര്‍മ്മിത സൈനീക വാഹനങ്ങളുടെ സഹായത്തോടെ. ഇറാഖില്‍ നിന്ന് പിടികൂടിയ സൈനീക വാഹനങ്ങള്‍ സിറിയയില്‍ എത്തിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തുന്നത്. അല്‍ക്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ വളരെ പെട്ടെന്ന് ഇറാഖിനെ കീഴടക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും മൊസൂളും തികൃതും ഐ.എസ്.ഐ.എസ് പിടിച്ചടക്കി. ഇറാഖിലും സിറിയയിലും ഭരണം സ്ഥാപിക്കാനാണ് ഐ.എസ്.ഐ.യുടെ നീക്കം. സിറിയയില്‍ പ്രസിഡന്റ് ബശാര്‍ അല്‍ അസദിന്റെ സൈന്യത്തോടും പാശ്ചാത്യ പിന്തുണയോടെ അസദിനെതിരെ പോരാടുന്ന പ്രതിപക്ഷ സംഘടനകളോടുമാണ് ഐ.എസ്.ഐ.എസ് ഏറ്റുമുട്ടുന്നത്.

ഇറാഖി വിശുദ്ധ യുദ്ധം നടത്തുന്നതിന് മുന്‍പ് തന്നെ ഐ.എസ്.ഐ.എസ് ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രധാന സിറിയന്‍ പട്ടണങ്ങള്‍ കീഴടക്കിയിരുന്നു. ഇതാദ്യമായാണ് ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ യുഎസ് നിര്‍മ്മിത ഹംവീസ് ഉപയോഗിക്കുന്നതെന്ന് ആലപ്പോയിലെ ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന അറിയിച്ചു.
തീവ്രവാദികളുടെ ആക്രമണം യുഎസ് നിര്‍മ്മിത സൈനീക വാഹനങ്ങള്‍ ഉപയോഗിച്ച്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Beirut: The Islamic State in Iraq and Syria (ISIS) battled with rival opposition fighters in northern Syria on Sunday, using US-made military vehicles captured from neighbouring Iraq for the first time, a monitoring group said.

Keywords: US, ISIS, Iraq, Syria, Al-queda,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia