കാബൂളില്‍ ബ്രിട്ടീഷ് എംബസി വാഹനം പൊട്ടിത്തെറിച്ചു: 5 പേര്‍ കൊല്ലപ്പെട്ടു

 


കാബൂള്‍: (www.kvartha.com 27.11.2014) കാബൂളിലെ ബ്രിട്ടീഷ് എംബസി വാഹനം പൊട്ടിത്തെറിച്ച് 5 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ അഫ്ഗാന്‍ പൗരന്മാരാണ്. സ്‌ഫോടനം ചാവേര്‍ ആക്രമണമാണെന്നാണ് പ്രാഥമീക നിഗമനം. ബ്രിട്ടീഷ് എംബസി വക്താവാണ് ഇക്കാര്യമറിയിച്ചത്. സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാബൂളില്‍ ബ്രിട്ടീഷ് എംബസി വാഹനം പൊട്ടിത്തെറിച്ചു: 5 പേര്‍ കൊല്ലപ്പെട്ടുപരിക്കേറ്റവരില്‍ ചില എംബസി ജീവനക്കാരും ഉള്‍പ്പെടും. വാഹനത്തിന് സമീപം നിന്നവര്‍ക്കാണ് പരിക്കേറ്റത്. കാബൂളിന്റെ കിഴക്കന്‍ ഭാഗങ്ങളിലെല്ലാം സ്‌ഫോടനശബ്ദം മുഴങ്ങിക്കേട്ടു. കനത്ത പുകച്ചുരുളുകള്‍ ആകാശത്തേയ്ക്ക് ഉയരുന്നത് കാണാമായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

SUMMARY: Kabul: Latest in the series of terror attacks in Afghanistan, a British embassy vehicle was hit by an explosion in Afghan capital Kabul in what is said to be a suicide attack, reports said Thursday.

Keywords: Suicide attack, Afghanistan, British embassy in Kabul, Kabul
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia