ട്രിപോളി: ലിബിയയില്‍ മഖ്ബറകള്‍ തകര്‍ക്കുന്നത് തുടരുകയാണ്. ശനിയാഴ്ചയും ട്രിപോളിയിലെ ഒരു പ്രധാന മഖ്ബറ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അക്രമത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ നവീനവാദികളാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
ശനിയാഴ്ചയുണ്ടായ സംഭവത്തോടെ ട്രിപ്പോളിയില്‍ തകര്‍ക്കപ്പെടുന്ന മൂന്നാമത്തെ മഖ്ബറയാണ് ഇത്. ലിബിയന്‍ ജനതയുടെ ഭൂരിഭാഗവും യാഥാസ്ഥിക ഇസ്ലാം മത വിശ്വാസികളാണ്. വിശ്വാസികള്‍ വന്‍ തോതില്‍ സന്ദര്‍ശിക്കാനെത്തുന്ന മഖ്ബറകളാണ് തകര്‍ക്കപ്പെടുന്നത്.
ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ലിബിയന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മഖ്ബറകള്‍ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും രാജ്യത്ത് എല്ലാ വിഭാഗങ്ങളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ലിബിയയിലെ ഉന്നത മതപണ്ഡിതന്‍ ശെയ്ഖ് സദഖ് അല്‍ ഖരിയാനി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ ബുള്‍ഡോസറുമായെത്തിയ ഒരു സംഘം മഖ്ബറ തകര്‍ക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഈ സമയം പോലീസ് മഖ്ബറയിലേയ്ക്ക് പ്രവേശിക്കുന്ന റോഡുകള്‍ അടച്ചിട്ടുവെങ്കിലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ലിബിയന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ മെഗരിഫ് സംഭവത്തെ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കാന്‍ അദ്ദേഹം രാജ്യത്തെ പൗരന്മാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ആഹ്വാനം ചെയ്തു.
അറബ് രാജ്യങ്ങളില്‍ നവീന വാദികള്‍ക്ക് ഭരണകൂടത്തില്‍ സ്വാധീനമുള്ള വിവിധയിടങ്ങളില്‍ നേരത്തെയും മഖ്ബറകളെയും ഇസ്‌ലാമിക ചരിത്രങ്ങളെയും അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളെയും തകര്‍ത്തിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.