പ്രണയം ഉപേക്ഷിച്ച കാമുകിയെ കാമുകന്‍ ജീവനോടെ കത്തിച്ചു

 


ADVERTISEMENT

റോം: (www.kvartha.com 01.06.2016) കാമുകി പ്രണയം ഉപേക്ഷിച്ച് പോയതിന് കാമുകന്‍ നല്‍കിയ ശിക്ഷ മരണം. അതും ജീവനോടെ കത്തിച്ച്. ഇറ്റലിയിലെ റോമിലാണ് സംഭവം. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും വലിയ ക്രൂരകൃത്യം എന്നായിരുന്നു.

22കാരിയായ സാറ പെയ്ട്രാന്‍ടോണിയോ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. കാമുകന്‍ വിന്‍സെന്‍സോ ആണ് സാറയെ ജീവനോടെ അഗ്‌നിക്കിരയാക്കിയത്. സാറയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചശേഷം തീകൊടുക്കുകയായിരുന്നു.

ഇതിന് ശേഷം വിന്‍സെന്‍സോ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പ്രദേശത്ത് പോലീസ് സ്ഥാപിച്ച സിസി ടിവിയാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
പ്രണയം ഉപേക്ഷിച്ച കാമുകിയെ കാമുകന്‍ ജീവനോടെ കത്തിച്ചു

SUMMARY: ROME: A Rome university student was burned alive by her ex-boyfriend after she left him, authorities said on Monday , a slaying one investigator called the most atrocious crime he has seen in his career.

Keywords: Greece, Rome, Rome university student, Burned alive, Ex-boyfriend, Authorities, Monday , Slaying, Investigator, Atrocious crime, Career

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia