Tremor | 7.1 തീവ്രത രേഖപ്പെടുത്തി നേപ്പാളില്‍ വന്‍ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം; തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് 

 
Buildings after the Nepal earthquake

Photo Credit: Screenshot from a X video by VS

ADVERTISEMENT

● നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
● ബിഹാറിലും അസമിലുമുള്ളവര്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തിറങ്ങി.
● നേപ്പാളിലുള്ളവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം.

ന്യൂഡല്‍ഹി: (KVARTHA) നേപ്പാളില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. നേപ്പാള്‍, ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

ഡല്‍ഹി എന്‍സിആര്‍, ബിഹാറിലെ പട്‌ന, അസം, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ചെറുചലനങ്ങള്‍ അനുഭവപ്പെട്ടു. ബംഗ്ലദേശ്, ഭൂട്ടാന്‍, ചൈന എന്നിവിടങ്ങളിലും തുടര്‍ചലനങ്ങളുണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Aster_MIMS

ഹിമാലയ പ്രദേശമായ ലൊബൂചെയില്‍ നിന്നും 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ ചലനങ്ങളെ തുടര്‍ന്ന് ബിഹാറിലും അസമിലുമുള്ളവര്‍ പരിഭ്രാന്തരായി വീടുകള്‍ക്ക് പുറത്തിറങ്ങി.
        
ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്താണ് നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. 2015 ലെ ഭൂചലനം കനത്ത നാശമാണ് നേപ്പാളിലെങ്ങുമുണ്ടാക്കിയത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശമുണ്ട്.
        
കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലാണെന്നും എപ്പോള്‍ വേണമെങ്കിലും ശക്തമായ ഭൂചലനമുണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 17നാണ് നിലവിലെ ഭൂചലനങ്ങളുടെ തുടക്കം. അടുത്ത ദിവസം നേപ്പാളിലെ പലയിടങ്ങളിലും ചെറുചലനങ്ങളുണ്ടായി. ഡിസംബര്‍ 20ന് 5.2 തീവ്രതയുള്ള ഭൂചലനം ബജുറയില്‍ അനുഭവപ്പെട്ടു. സിന്ധുപാല്‍ചോക്കില്‍ ജനുവരി 2 നും ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. 

അതേസമയം, അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും ദിവസം 10 ചെറുചലനങ്ങളെങ്കിലും നേപ്പാളില്‍ അനുഭവപ്പെടുന്നുണ്ടെന്നും സീനിയര്‍ ഡിവിഷണല്‍ സീസ്‌മോളജിസ്റ്റായ ഡോ. ലോക് ബിജയ അധികാരി പറയുന്നു.

#NepalEarthquake #earthquake #India #naturaldisaster #tremors #seismicactivity
        

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia