ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊളംബോ: (www.kvartha.com 04.03.2022) വര്‍ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രാജപക്സെ. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നു. ഇതോടെ സംശയം തോന്നുന്ന ആരേയും സൈന്യത്തിന് അറസ്റ്റ് ചെയ്യുവാനും ദീര്‍ഘനാളത്തേയ്ക്ക് തടവിലില്‍ പാര്‍പിക്കാനും സാധിക്കും.
Aster mims 04/11/2022

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നത്. അതേസമയം വ്യാഴാഴ്ച പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വസതിക്ക് സമീപം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്.

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

ഇതിന് പിന്നാലെ കൊളംബോയുടെ പല ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പെടുത്തിയിരുന്നു. വ്യാഴാഴ്ച പ്രസിഡന്റ് രാജപക്‌സെയുടെ സ്വകാര്യ വസതിക്ക് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

Keywords:  News, World, Sri Lanka, President, Police, Arrest, Jail, Emergency, Sri Lankan President declares state of emergency.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script