ശ്രിലങ്കന്‍ പൗരന്മാര്‍ തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന്‌ മുന്നറിയിപ്പ്

 


ശ്രിലങ്കന്‍ പൗരന്മാര്‍ തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന്‌ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പൗരന്മാര്‍ തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന്‌ ലങ്കന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തഞ്ചാവൂരിലെ ഒരു ആരാധനാലയം സന്ദര്‍ശിക്കുന്നതിനിടയില്‍ ശ്രീലങ്കന്‍ പൗരന്മാരെ ചിലര്‍ അപമാനിച്ചതിനെത്തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തിങ്കളാഴ്ച തഞ്ചാവൂരിലെ പൂര്‍ണിമാതാ ആരാധനാലയം സന്ദര്‍ശിക്കുന്നതിനിടയില്‍ 184 ശ്രീലങ്കന്‍ തീര്‍ത്ഥാടകരെ ജനക്കൂട്ടം വളയുകയും തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

തീര്‍ത്ഥാടനം, ജോലി, പഠനം, സന്ദര്‍ശനം തുടങ്ങിയ കാര്യങ്ങള്‍ക്കായി തമിഴ്നാട്ടിലെത്തുന്ന ശ്രീലങ്കന്‍ പൗരന്മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശീലങ്കന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ്‌ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം മുന്‍പോട്ട് വയ്ക്കുന്നതെന്നും അടിയന്തിരമായി തമിഴ്നാട് സന്ദര്‍ശിക്കുന്നവര്‍ ചെന്നൈയിലെ ശ്രീലങ്ക ഡെപ്യൂട്ടി ഹൈകമ്മീഷനുമായി ബന്ധപ്പെടണമെന്നും മന്ത്രി കൊളംബൊയില്‍ അറിയിച്ചു.

തമിഴ്നാട്ടില്‍ ഫുട്ബോള്‍ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ശ്രീലങ്കന്‍ ടീമുകളെ നാട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിര്‍ദ്ദേശം നല്‍കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്‌.

SUMMERY: New Delhi: The Sri Lankan government has advised its citizens not to travel to Tamil Nadu until further notice after Lankan pilgrims, visiting a church in Thanjavur in the state, were allegedly harassed.

Keywords: World, Sri Lanka, Tamil Nadu, Lankan pilgrims, Thanjavur, New Delhi, External affairs minister,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia