വേലുപ്പിള്ള പ്രഭാകരന്റെ മകനെ സൈന്യം കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തായി
Feb 19, 2013, 12:00 IST
ലണ്ടന്‍: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ട് വയസ്സുള്ള മകന്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ശ്രീലങ്കന്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ ചാനല്‍ ഫോര്‍ പുറത്ത് വിട്ടു. പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത ശേഷം ശ്രീലങ്കന്‍ സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന സംശയമുണ്ടാക്കുന്ന ചിത്രങ്ങള്‍ നോ വാര്‍ സോണ്‍, ദ കില്ലിംഗ് ഫീല്‍ഡ്‌സ് ഓഫ് ശ്രീലങ്ക എന്ന ഡോക്യൂമെന്റ്‌ററിയിലൂടെയാണ് പുറംലോകമറിഞ്ഞത്.
ഈ ചിത്രം ലോകം മറക്കാന്‍ ഇടയില്ല.ശ്രീലങ്കന്‍ യൂദ്ധത്തിനിടയില്‍ വേലുപ്പിള്ള പ്രാഭകരന്റെ പന്ത്രണ്ട് വയസ്സുള്ള മകന്‍ ഏറ്റുമുട്ടലില്‍ മരിച്ചതിന്റെ ചിത്രമാണിത്. ഇതായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാരന്റെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യാവാകാശ ലംഘനത്തിന്റെ ബാക്കിപത്രമാണ് ഈ ചിത്രമെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ചാനല്‍ 4 ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.
ശ്രീലങ്കയുടെ അവകാശവാദങ്ങളെ തള്ളുന്നതും ലങ്ക യുദ്ധത്തില്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളും വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഈ ചിത്രം. ശ്രീലങ്കന്‍ സൈന്യത്തിന്റെ പിടിയിലായ പ്രഭാകന്റെ മകന്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ബാലന്‍ വെടിയേറ്റ് മരിച്ചതിന്റെ ചിത്രങ്ങള്‍ ലഭിച്ച അതേ കാമറയില്‍ നിന്നാണ് ഈ ചിത്രങ്ങളും ലഭിച്ചിരിക്കുന്നത് എന്നതിനാല്‍ ചിത്രങ്ങള്‍ പഴയതോ വ്യാജമോ അല്ലെന്ന് വ്യക്തമായിട്ടുണ്ട്. സൈന്യത്തിന്റെ പിടിയലായ പ്രഭാകരന്റെ മകനെ യുദ്ധത്തിന്റെ സാമാന്യ മര്യാദകള്‍ പോലും പാലിക്കാതെ ലങ്കന്‍ സൈന്യം വെടിവെച്ച് കൊന്നു എന്നത് ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ അടങ്ങിയ ഡോക്യുമെന്ററി യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ അടുത്തമാസം പ്രദര്‍ശിപ്പിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ശ്രീലങ്കയും യുദ്ധത്തിന് എല്ലാ പിന്‍തുണയും നല്‍കിയ ഇന്ത്യയും പ്രതിക്കൂട്ടിലാവുമെന്ന് ഉറപ്പ്.
SUMMARY: London: Fresh questions have been raised over Sri Lanka's armed forces conduct during the final stages of the operation against Tamil Tiger rebels after new photographs emerged claiming that the 12-year-old son of the militants' leader was summarily executed.
Keywords: World news, London, Fresh questions, Raised, Sri Lanka, Armed forces, Final stages, Tamil Tiger rebels, New photographs, Emerged, 12-year-old son, Militants, Leader, Executed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.