Disaster | ദക്ഷിണ കൊറിയയില്‍ വിമാന ദുരന്തത്തില്‍ മരണസംഖ്യ 85 ആയി ഉയർന്നു; ക്ഷമാപണവുമായി വിമാന കമ്പനി
● 179 പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍.
● ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്.
● വിമാനം മതിലില്‍ ഇടിച്ച് അഗ്നിഗോളമായി.
സോള്‍: (KVARTHA) ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ ഉണ്ടായ വിമാന അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. 28 യാത്രക്കാരാണ് ആദ്യം മരിച്ചിരുന്നത്. പിന്നാലെ 85 പേര്‍ മരിച്ചെന്നാണ് ഒടുവിലായി വരുന്ന ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ 179 പേര്‍ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 175 യാത്രക്കാരും 6 ജീവനക്കാരും അടക്കം 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെയാണ് അപകടമുണ്ടായത്. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്നുമെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മതിലില്‍ ഇടിച്ച് അഗ്നിഗോളമായി പൊട്ടിത്തെറിക്കുകയായിരുന്നു. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
ദക്ഷിണ കൊറിയന്‍ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. രക്ഷാദൗത്യത്തിനിടെ രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാധ്യമായതെല്ലാം ചെയ്ത് പരമാവധി യാത്രക്കാരെ രക്ഷിക്കാന്‍ ദക്ഷിണ കൊറിയയുടെ ചുമതലയുള്ള ആക്ടിംഗ് പ്രസിഡന്റ് ചോയ് സാങ്-മോക്ക് നിര്‍ദേശം നല്‍കി.
വിമാനാപകടത്തില്‍ വിമാനക്കമ്പനിയായ ജെജു എയര്‍ ക്ഷമാപണം നടത്തി. ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നതായും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് ഉറപ്പ് നല്‍കുന്നതായും വിമാനാപകടത്തിന് ശേഷം ജെജു എയര്‍ വെബ്സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. വിമാനത്തിലെ തീ അണച്ചതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസര്‍ബൈജാനില്‍ വിമാനം തകര്‍ന്നു വീണ് 38 പേരാണ് മരിച്ചത്.
#planecrash #SouthKorea #aviation #disaster #accident #emergencylanding
🚨 Absolutely heartbreaking footage of the plane crash in South Korea with 181 souls onboard pic.twitter.com/7K0nbvbbyL
— Eric Daugherty (@EricLDaugh) December 29, 2024