Crowd Crush | ഹാലോവിന് പാര്‍ടി: ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 149 ആയി, 100ഓളം പേര്‍ക്ക് പരിക്ക്
സോള്‍: (www.kvartha.com) ദക്ഷിണ കൊറിയയില്‍ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന് പാര്‍ടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 19 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒരു ലക്ഷത്തോളം പേരായിരുന്നു ഹാലോവിന് ആഘോഷങ്ങള്‍ക്കായി സോളില്‍ തടിച്ചുകൂടിയത്.
സോളിലെ ഇറ്റാവോണ്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് ദുരന്തത്തിന് കാരണമായ അപകടം. ഹാമില്ടന് ഹോടലിന് സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്. ഇവിടേക്ക് ഒരു പ്രമുഖവ്യക്തിയെത്തിയതോടെ ആളുകള്‍ കൂട്ടത്തോടെയെത്തുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരാണെന്നാണ് വിവരം. ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അടിയന്തര യോഗം വിളിച്ചു. കോവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ കൂട്ടത്തോടെയെത്തിയതാണ് ദുരന്തത്തിന് കാരണമായത്.
Keywords: News, World, Injured, Death Penalty, Celebration, South Korea: Death toll climbs to 149 in Seoul Halloween stampede, 150 injured.