'മൂക്കിന് ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജെറി'; സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തയായ യുവതി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ്‌കോ: (www.kvartha.com 02.09.2021) റഷ്യയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തയായ യുവതി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. മൂക്കിന് ഭംഗി കൂട്ടാന്‍ ലക്ഷങ്ങള്‍ മുടക്കി നടത്തിയ പ്ലാസ്റ്റിക് സര്‍ജെറിക്കിടെയാണ് മരണപ്പെട്ടതെന്ന് റിപോര്‍ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തയായ മറീന ലെബദേവ എന്ന യുവതിയാണ് മരിച്ചത്. നാല് ലക്ഷം രൂപയോളം ചിലവഴിച്ചാണ് റഷ്യയിലെ പ്രമുഖ ക്ലിനികില്‍ വച്ച് യുവതി മൂക്കിന് ശസ്ത്രക്രിയ നടത്തിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതോടെ യുവതിക്ക് അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. ഉടനെ ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ റഷ്യയിലെ പ്രമുഖ ക്ലിനിക് അധികൃതര്‍ക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. 

'മൂക്കിന് ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജെറി'; സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശസ്തയായ  യുവതി ശസ്ത്രക്രിയയ്ക്കിടെ മരിച്ചു

ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സര്‍ജന് ആറ് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് മറീന ലെബദേവയുടെ ഭര്‍ത്താവ് ബിസിനസ് യാത്രയിലായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.

Keywords:  Mosco, News, World, Woman, Death, Social Media, Surgery, Case, Social media influencer, died after nose surgery
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia