Aviation | ഒരു മാസത്തിനിടെ നാലാമത്തെ അപകടം; യുഎസില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, വീഡിയോ

 
Two die after planes collide in Arizona near Marana airport that functions without air traffic control tower
Two die after planes collide in Arizona near Marana airport that functions without air traffic control tower

Photo Credit: X/Sibley

● മരാന റീജിയണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം. 
● പറക്കലിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. 
● അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ്. 

ഫീനിക്‌സ്: (KVARTHA) ഡെല്‍റ്റ വിമാനം തകര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുഎസില്‍ വീണ്ടും വിമാനാപകടം. ദക്ഷിണ അരിസോനയില്‍ രണ്ട് ചെറു വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ടക്സണിന്റെ പ്രാന്തപ്രദേശത്തുള്ള മരാന റീജിയണല്‍ എയര്‍പോര്‍ട്ടിന് സമീപം പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. 

പറക്കലിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. ഓരോ വിമാനത്തിലും രണ്ട് പേര്‍ വീതം ഉണ്ടായിരുന്നതായി ഫെഡറല്‍ എയര്‍-സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനം ക്രമരഹിതമായി ലാന്‍ഡ് ചെയ്ത് തകരുകയും മറ്റൊന്ന് റണ്‍വേയ്ക്ക് സമീപം നിലത്ത് ഇടിച്ച് തീപിടിക്കുകയുമായിരുന്നുവെന്നും അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു. 

ഒരു മാസത്തിനിടെ ഇത് നാലാമത്തെ വിമാനാപകടമാണ് യുഎസില്‍ നടക്കുന്നത്. കാനഡയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30ന് ടൊറന്റോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ 4819 യാത്രാവിമാനം തലകീഴായി മറിഞ്ഞ് 19 യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. നാലു കാബിന്‍ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസില്‍നിന്നു ടൊറന്റോയിലെത്തിയ ഡെല്‍റ്റ 4819 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.


കഴിഞ്ഞ ആഴ്ച, അരിസോനയില്‍ ഗായകന്‍ വിന്‍സ് നീലിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ജെറ്റ് റണ്‍വേയില്‍ നിന്ന് തെന്നിമാറി ബിസിനസ് ജെറ്റുമായി കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിച്ചു. ജനുവരിയില്‍ വാഷിങ്ടനിലെ റൊണാള്‍ഡ് റെയ്ഗന്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനം ഹെലികോപ്റ്ററില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 67 പേരാണ് മരിച്ചത്. കൂട്ടിയിടിക്കു 30 സെക്കന്‍ഡ് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഹെലികോപ്റ്ററിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അപകടം ഒഴിവാക്കാനായില്ല.


ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായി തോന്നിയെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ.

Two small planes collided in mid-air near Marana Regional Airport in Arizona, killing both people on board. This is the fourth plane accident in the US in a month, following a Delta plane crash, a private jet collision, and a passenger plane-helicopter crash.

#PlaneCrash #Arizona #AviationAccident #USNews #Tragedy #SmallPlane


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia