ഹോട്ടലിലെ ഭക്ഷണത്തില്‍ ചില്ലുകഷ്ണങ്ങള്‍; പരാതിയുമായി സ്ത്രീയെത്തിയപ്പോള്‍ വാദി പ്രതിയായി, സംഭവം ഇങ്ങനെ...

 


ന്യൂബ്രിഡ്ജ്: (www.kvartha.com 04.07.2019) ഹോട്ടലിലെ ജീവനക്കാരെ വിളിച്ച് പരാതിപ്പെട്ട സ്ത്രീക്ക് തിരിച്ചടി. അയര്‍ലന്‍ഡിലെ ജഡ്ജ് റോയ് ബീന്‍സ് ബാര്‍ ആന്‍ഡ് സ്റ്റീക്ക് ഹൗസിലായിരുന്നു വിചിത്രമായ സംഭവം. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീ ആദ്യം ചുമയ്ക്കാനാരംഭിച്ചു.

ഇതേതുടര്‍ന്ന് റെസ്റ്റോറന്റിലെ ജീവനക്കാരെ വിളിച്ച് അവിടെ നിന്ന് കഴിച്ച ഭക്ഷണത്തിലെ ചില്ലുകഷണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയാണ് തനിക്ക് അസ്വസ്ഥതയുണ്ടായതെന്ന് അവര്‍ പരാതിപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ സ്ഥാപനത്തിന്റെ ഉടമ അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളം പൊളിഞ്ഞത്. പരാതിക്കാരിയായ സ്ത്രീ അവരുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച ചില്ലുകഷ്ണങ്ങള്‍ ഭക്ഷണത്തോടൊപ്പം വായിലാക്കുകയായിരുന്നു.

ഹോട്ടലിലെ ഭക്ഷണത്തില്‍ ചില്ലുകഷ്ണങ്ങള്‍; പരാതിയുമായി സ്ത്രീയെത്തിയപ്പോള്‍ വാദി പ്രതിയായി, സംഭവം ഇങ്ങനെ...

പരാതിക്കാരിയോട് ഇതിനെ കുറിച്ച് സംസാരിച്ച ശേഷം പോലീസില്‍ അറിയിച്ചു. തട്ടിപ്പു നടത്തിയ സ്ത്രീയുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം അവരെ വിട്ടയച്ചതായി റെസ്റ്റോറന്റ് ഉടമ വിവിയന്‍ കരോള്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ തെളിവിനായി ലഭിച്ചില്ലായിരുന്നെങ്കില്‍ തന്റെ സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെനെയന്നും വിവിയന്‍ കരോള്‍ കൂട്ടിച്ചേര്‍ത്തു.

ഹോട്ടലിലെ ഭക്ഷണത്തില്‍ ചില്ലുകഷ്ണങ്ങള്‍; പരാതിയുമായി സ്ത്രീയെത്തിയപ്പോള്‍ വാദി പ്രതിയായി, സംഭവം ഇങ്ങനെ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Hotel, Woman, Police, Complaint, CCTV, Shocking CCTV clip; Woman taking glass shards from her top and eating them
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia