Plane Missing | മലാവി വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച സൈനിക വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായി; തിരച്ചില്‍ പുരോഗമിക്കുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭാര്യ മേരിയും കൂടെയുണ്ടായിരുന്നു.
2 മക്കളാണ് സോലോസ് ചിലിമയ്ക്കുള്ളത്.
മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം.
ലോങ് വേ: (KVARTHA) ദക്ഷിണാഫ്രികന്‍ രാജ്യമായ മലാവിയില്‍ വൈസ് പ്രസിഡന്റ് സോലോസ് ചിലിമയും മുന്‍ പ്രഥമ വനിതയും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. തിങ്കളാഴ്ച (10.06.2024) തലസ്ഥാനമായ ലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു.
ഇവര്‍ക്കായി വടക്കന്‍ മലാവിയിലെ ഒരു നഗരത്തിന് സമീപമുള്ള പര്‍വത വനങ്ങളില്‍ സൈനികര്‍ വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് പ്രസിഡന്റ് ലസാറസ് ചക്വേര പറഞ്ഞു. 51 കാരനായ വൈസ് പ്രസിഡന്റ് സൗലോസ് ചിലിമ, മുന്‍ പ്രഥമ വനിത ഷാനില്‍ ഡിസിംബിരി എന്നിവരും മറ്റ് എട്ട് പേരും അടങ്ങിയ വിമാനം രാവിലെ 9:17 നാണ് പുറപ്പെട്ടത്. ഏകദേശം 45 മിനിറ്റിനുശേഷം പത്തരയോടെ മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് കാണാതായത്.
സോലോസ് ചിലിമയുടെ ഭാര്യ മേരിയും കൂടെയുണ്ടായിരുന്നു. സോലോസ് ചിലിമയുടെ രാഷ്ട്രീയ പാര്‍ടിയായ യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുള്ളത്. മൂന്ന് ദിവസം മുന്‍പ് മരിച്ച മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം.
2014 മുതല്‍ മലാവിയുടെ വൈസ് പ്രസിഡന്റാണ് സോലോസ് ചിലിമ. ബഹുരാഷ്ട്ര കംപനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സോലോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രണ്ട് മക്കളാണ് സോലോസ് ചിലിമയ്ക്കുള്ളത്.
കഴിഞ്ഞ മാസമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. അണക്കെട്ട് ഉദ്ഘാടനത്തിനായി അയല്‍രാജ്യമായ അസര്‍ബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മൂന്ന് ഹെലികോപ്റ്ററുകളില്‍ പോയ ഉന്നത സംഘം തിരിച്ചു വരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്.
