Man Injured | 'പോകറ്റിലിരുന്ന ഇ-സിഗററ്റ് പൊട്ടിത്തെറിച്ച് തീപിടിച്ചു'; യുവാവിന് ഗുരുതര പരിക്ക്

 


ADVERTISEMENT

എഡിന്‍ബര്‍ഗ്: (www.kvartha.com) ട്രൗസറിന്റെ പോകറ്റില്‍ കിടന്ന ഇ-സിഗററ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റതായി റിപോര്‍ട്. ബ്ലയര്‍ ടേണ്‍ബില്‍ (26) എന്ന ബാര്‍ബര്‍ക്കാണ് പൊള്ളലേറ്റത്. പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ട്രൗസറിന്റെ പോക്കറ്റിലായിരുന്ന ഇ-സിഗററ്റ് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Aster_MIMS

തീപിടിച്ചതോടെ ബ്ലയര്‍ ട്രൗസര്‍ ഊരിയെറിഞ്ഞെങ്കിലും കാലില്‍ ഗുരുതര പൊള്ളലാണേറ്റത്. പൊള്ളലേല്‍ക്കാത്ത തുടയില്‍ നിന്നുള്ള സ്‌കിന്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ ബ്ലയറിന്റെ പൊള്ളലേറ്റ ഭാഗം ചികിത്സിച്ചതെന്നും റിപോര്‍ടുകള്‍ പറയുന്നു. യുവാവിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ഗ്ലാസ്‌ഗോവിലെ പൊള്ളലേല്‍ക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.

Man Injured | 'പോകറ്റിലിരുന്ന ഇ-സിഗററ്റ് പൊട്ടിത്തെറിച്ച് തീപിടിച്ചു'; യുവാവിന് ഗുരുതര പരിക്ക്

Keywords: News, World, Injured, Fire, Treatment, hospital, Scotland man suffers severe burns after vape explodes in pocket.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia