Found Dead | സ്‌കോട്‌ലന്‍ഡില്‍ മലയാളി റസ്റ്റോറന്റ് ഉടമ മരിച്ച നിലയില്‍
Feb 9, 2023, 17:22 IST
ADVERTISEMENT
ലന്‍ഡന്‍: (www.kvartha.com) സ്‌കോട്‌ലന്‍ഡില്‍ മലയാളി റസ്റ്റോറന്റ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജ് (45) ആണ് ഫോര്‍ട് വില്യമില്‍ മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന സുനില്‍ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് വിവരം.
റസ്റ്റോറന്റില്‍ ക്ലീനിങ് ജോലിക്ക് എത്തിയവര്‍ രാവിലെ റസ്റ്റോറന്റ് തുറക്കാതെ കിടക്കുന്നത് കണ്ട് പരിസരത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് സുനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
Keywords: London, News, World, Found Dead, Death, Scotland: Malayali restaurant owner found dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

