സ്കൂളില്‍ വച്ച് പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം വിദ്യാര്‍ത്ഥിനി 17 മണിക്കൂര്‍ ബാഗില്‍ സൂക്ഷിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്കൂളില്‍ വച്ച് പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം വിദ്യാര്‍ത്ഥിനി 17 മണിക്കൂര്‍ ബാഗില്‍ സൂക്ഷിച്ചു
ക്വാലാലമ്പൂര്‍: സ്കൂളില്‍ വച്ച് പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം വിദ്യാര്‍ത്ഥിനി 17 മണിക്കൂര്‍ ബാഗില്‍ സൂക്ഷിച്ചു. ബാഗില്‍ കുഞ്ഞിന്റെ മൃതദേഹമാണെന്ന്‌ അറിയിക്കാതെ പെണ്‍കുട്ടി ബാഗ് സുഹൃത്തിന്‌ കൈമാറുകയായിരുന്നു.

പ്രസവത്തെതുടര്‍ന്നുണ്ടായ വയറുവേദന ശക്തമായതിനാല്‍ വിദ്യാര്‍ത്ഥിനി ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥിനി സത്യം തുറന്നുപറയുകയായിരുന്നു. 

ആശുപത്രി അധികൃതര്‍ സുഹൃത്തിന്റെ വീട്ടിലെത്തി ബാഗ് ആ​വശ്യപ്പെടുകയും ബാഗില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം കണ്ടയുടനെ സുഹൃത്ത് ബോധം കെട്ട് താഴെവീണു. കുഞ്ഞിന്റെ തലയിലേറ്റ മുറിവും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതുമാണ്‌ മരണകാരണമെന്ന്‌ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി. 

നവജാത ശിശുക്കളെ കുഴിച്ചുമൂടുന്ന കേസുകള്‍ മലേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്നതായി അടുത്തിടെ പുറത്തുവന്ന കേസുകള്‍ സൂചിപ്പിക്കുന്നത്. 2008ല്‍ 102 കേസുകളും 2009ല്‍ 79 കേസുകളും പോലീസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 32 കേസുകളാണ്‌ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

English Summery
Kuala Lumpur: In an appalling incident, a 16-year-old Malaysian schoolgirl kept a classmate's schoolbag for 17 hours without realising that there was a dead newborn inside.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia