റിയാദ്: സ്പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. വ്യാഴാഴ്ച റിയാദിലാണ് മുഹമ്മദ് ലത്തീഫിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. സ്പോണ്‍സറായ ദഫെര് ബിന്‍ മുഹമ്മദ് അല്ദുസറിയെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞുവെന്ന കുറ്റത്തിനാണ് മുഹമ്മദ് ലത്തീഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്.

ശരീഅത്ത് നിയമം പിന്തുടരുന്ന സൗദിയില്‍ സാധാരണയായി കൊലപാതകം, സ്ത്രീപീഡനം, മോഷണം, മദ്യക്കടത്ത്, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്കി വരുന്നത്.
SUMMARY: Riyadh: An Indian worker convicted of murdering a Saudi was beheaded by the sword in the Riyadh region on Thursday, the interior ministry said.
Keywords: Mohammed Latif, Riyadh, Saudi Arabia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.