റിയാദ്: സ്‌പോണ്‍സറെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പിലാക്കി. വ്യാഴാഴ്ച റിയാദിലാണ് മുഹമ്മദ് ലത്തീഫിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. സ്‌പോണ്‍സറായ ദഫെര്‍ ബിന്‍ മുഹമ്മദ് അല്‍ദുസറിയെ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞുവെന്ന കുറ്റത്തിനാണ് മുഹമ്മദ് ലത്തീഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന മൂന്നാമത്തെ വധശിക്ഷയാണിത്. 2013ല്‍മാത്രം വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 78 പേര്‍ക്കാണ് സൗദി സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയത്.
ശരീഅത്ത് നിയമം പിന്തുടരുന്ന സൗദിയില്‍ സാധാരണയായി കൊലപാതകം, സ്ത്രീപീഡനം, മോഷണം, മദ്യക്കടത്ത്, മതനിന്ദ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നല്‍കി വരുന്നത്.
SUMMARY: Riyadh: An Indian worker convicted of murdering a Saudi was beheaded by the sword in the Riyadh region on Thursday, the interior ministry said.
Keywords: Mohammed Latif, Riyadh, Saudi Arabia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.