ADVERTISEMENT
പാരീസ്: ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹത്തിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അനുമതി. പുതിയ നിയമമനുസരിച്ച് അനുരാഗത്തിലായ സ്വവര്‍ഗത്തില്‍ പെട്ടവര്‍ക്ക് പരസ്പരം വിവാഹം കഴിച്ച് ജീവിക്കാം . 225 വോട്ടുകള്‍ക്കെതിരെ 321 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. ഇതോടെ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്ന 14 ാമത്തെ രാജ്യമായി ഫ്രാന്‍സ് മാറി. പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയ പ്രഖ്യാപനം വളരെയധികം ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ബില്‍ പാസായതോടെ ഫ്രാന്‍സില്‍ നടക്കുന്ന ആദ്യ സ്വവര്‍ഗ വിവാഹം ജൂണില്‍ നടക്കും.
ആദ്യ സ്വവര്‍ഗ വിവാഹം നടക്കുന്നതോടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബില്‍ പാസാക്കികൊണ്ട് പാര്‍ലമെന്റ് വ്യക്തമാക്കിയത്. യാഥാസ്തിക കത്തോലിക്കാ രാജ്യമായ ഫ്രാന്‍സ് സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുന്നത് വളരെ ശ്രദ്ധേയമാണ്. ജനകീയ പ്രസിഡന്റായി അധികാരമേറ്റ ഫ്രാന്‍സിസ് ഹൊളണ്ടേയുടെ ജനപക്ഷ തീരുമാനങ്ങളിലൊന്നായി പുതിയ ബില്‍ മാറുകയാണ്. ഒരു വിഭാഗം ജനങ്ങള്‍ സ്വവര്‍ഗ വിവാഹത്തിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ സ്വവര്‍ഗ അനുരാഗത്തേയും വിവാഹത്തേയും അനുകൂലിച്ചുകൊണ്ട് 3 ലക്ഷത്തോളം പേരാണ് രംഗത്തിറങ്ങിയത്. തുടര്‍ച്ചയായ പ്രതിഷേധ റാലികള്‍ പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനും സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്കിയ ഫ്രാന്‍സിന്റെ പ്രഖ്യാപനത്തെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.
Also Read:
കൂട്ടുകാരികളെ പിരിയാന്‍ വയ്യ; അവരെയും ഒപ്പം വിവാഹം കഴിക്കണമെന്ന് വധു
Keywords: France, Marriage, Parliament, Paris, Police, World,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.