ADVERTISEMENT
ട്രിപ്പോളി: മുവമ്മര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം പിടിയിലായതായി റിപ്പോര്‍ട്ട്. ലിബിയയില്‍ നിന്നും പലായനം ചെയ്യുന്നതിനിടയിലാണ് 2 സഹായികള്‍ക്കൊപ്പം സെയ്ഫ് അല്‍ ഇസ്ലാം പിടിയിലായത്. ട്രിപ്പോളിയില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ പട്ടണമായ സാബയുടെ അടുത്തുള്ള മരുഭൂമി പ്രദേശത്ത് നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയതെന്ന് സിന്താന് ബ്രിഗേഡ്സിന്റെ വക്താവ് അറിയിച്ചു. എന്നാല്‍ എങ്ങനെയാണ് സെയിഫിനെ പിടികൂടിയതെന്ന് ഇവര്‍ വ്യക്തമാക്കിയില്ല.
English Summery
Tripoli: Saif al Islam captured along with his two followers.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

