റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അമേരിക്കന്‍ തീരങ്ങളിലേയ്ക്ക്

 


മോസ്‌കോ: (www.kvartha.com 14.11.2014) റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അമേരിക്കന്‍ തീരങ്ങളില്‍ പട്രോളിംഗിനൊരുങ്ങുന്നു. ആര്‍ട്ടിക് സമുദ്രം മുതല്‍ കരീബിയന്‍ വരെയും ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലുമാണ് റഷ്യ പട്രോളിംഗ് നടത്തുക. ഉെ്രെകന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനാലാണിതെങ്കിലും റഷ്യയുടെ ശക്തി വ്യക്തമാക്കുകയാണ് ലക്ഷ്യം.

റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അമേരിക്കന്‍ തീരങ്ങളിലേയ്ക്ക്
ഉെ്രെകനിലേയ്ക്ക് റഷ്യ സൈനീകരേയും യുദ്ധടാങ്കുകളും അയച്ചുകൊണ്ടിരിക്കുകയാണെന്ന് നാറ്റോ ചീഫ് കമാന്‍ഡര്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ നിഷേധിച്ച് റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗ് പ്രസ്താവനയിറക്കിയിരുന്നു.

പാശ്ചാത്യ രാജ്യങ്ങളുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ക്രിമിയയിലും സൈനീക ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് ഷോയിഗ് പറഞ്ഞു. 2014 മാര്‍ച്ചിലാണ് റഷ്യ ക്രിമിയ പിടിച്ചടക്കിയത്.

SUMMARY: Moscow: Russia's long-range bombers will conduct regular patrol missions from the Arctic Ocean to the Caribbean and the Gulf of Mexico, the military said Wednesday, a show of muscle reflecting tensions with the West over Ukraine.

Keywords: Russia, US, Gulf Of Mexico, Arctic Ocean, Caribbean, War plains, Patroling,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia