SWISS-TOWER 24/07/2023

റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

 


ADVERTISEMENT


മോസ്‌കോ: (www.kvartha.com 01.05.2020) റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതോടെ മിഷുസ്തിന്‍ സ്വയം ഐസോലേഷനില്‍ പ്രവേശിച്ചു. ഉപപ്രധാനമന്ത്രിയായ ആന്‍ഡ്രി ബെലോസോവ് താല്‍ക്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല വഹിക്കും. ജനുവരിയിലാണ് പ്രധാനമന്ത്രിയായി 54കാരനായ മിഷുസ്തിന്‍ ചുമതലയേറ്റത്. അതേസമയം റഷ്യയില്‍ ഇതുവരെ 106,498 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,073 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Keywords:  Mosco, News, World, COVID19, Prime Minister, Patient, Russian Prime Minister, Mikhail Mishustin, Test, Video Conference, Russian Prime Minister tests positive for Covid-19
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia