റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ച് വീഴ്ത്തി

 


ഡമാസ്‌ക്കസ്: (www.kvartha.com 10.10.2015) സിറിയയില്‍ വ്യോമാക്രമണം നടത്താനെത്തിയ റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടു. തുര്‍ക്കിയുടെ വ്യോമയാന മേഖലയില്‍ അനുവാദം കൂടാതെ കടന്നതിനെ തുടര്‍ന്നാണ് നടപടി.

വടക്കന്‍ സിറിയയുടെ വ്യോമമേഖലയില്‍ പൊട്ടിത്തെറിയുണ്ടായതായി ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇത്തരം നുഴഞ്ഞുകയറ്റത്തെ കുറിച്ച് നാറ്റോ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സിറിയയിലെ ഐസില്‍ തീവ്രവാദികള്‍ക്കെതിരെ റഷ്യ വ്യോമാക്രമണം ആരംഭിച്ചത്. അതേസമയം റഷ്യയുടെ നടപടിയില്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം റഷ്യന്‍ വിമാനം വെടിവെച്ചിട്ടതിനെ കുറിച്ച് ഇതുവരെ ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡെയ്‌ലി മെയിലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ച് വീഴ്ത്തി


SUMMARY: Unconfirmed reports claim a Russian jet was shot down by Turkish forces

Keywords: Russia, Syria, Fighter jets, Shot,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia