Fighter Jet Crash | റഷ്യന്‍ യുദ്ധവിമാനം സൈബീരിയന്‍ നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീണു; 2 പേര്‍ മരിച്ചു

 


ഇര്‍കുതസ്‌ക്: (www.kvartha.com) റഷ്യന്‍ യുദ്ധവിമാനം സൈബീരിയന്‍ നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. വിമാനത്തിന്റെ പൈലറ്റുമാരാണ് മരിച്ചത്. ഇര്‍കുതസ്‌കിലെ പ്രസ് വാള്‍സ്‌കി സ്ട്രീറ്റിലെ ഇരുനില കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്നുവീണതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

അപകടത്തില്‍ സിവിലിയന്മാര്‍ മരിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തിന്റെ ഗവര്‍ണറായ ഇഗോര്‍ കോബ്‌സേവ് ആണ് അപകട വാര്‍ത്ത പുറത്തുവിട്ടത്. യുക്രെയ്ന്‍ കരസേനാ ഓഫിസര്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.

Fighter Jet Crash | റഷ്യന്‍ യുദ്ധവിമാനം സൈബീരിയന്‍ നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീണു; 2 പേര്‍ മരിച്ചു

അതേസമയം, ആറ് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വിമാനപകടമാണിത്. സുഖോയ് 34 യുദ്ധവിമാനം യുക്രെയ്നിന് സമീപത്തെ തെക്കന്‍ നഗരമായ യെസ്‌കിലെ ഒരു അപാര്‍ട്‌മെന്റ് ബ്ലോകില്‍ തകര്‍ന്നു വീണ് 15 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം.

Keywords: News, World, Death, Accident, Pilot, Accident, Russian fighter jet crashes into Siberian home, two died.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia