Drone Attack | മോസ്‌കോയിലെ ഓഫീസ് കെട്ടിടത്തിന് നേരെ ഡ്രോണാക്രമണം; യുക്രൈനാണ് പിന്നിലെന്ന് റഷ്യ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ്‌കോ: (www.kvartha.com) ഓഫീസ് കെട്ടിടത്തിന് നേരെ ഡ്രോണാക്രമണം. 50നില കെട്ടിടത്തിന്റെ അഞ്ച്, ആറ് നിലകളിലാണ് ഡ്രോണ്‍ പതിച്ചതെന്നും അപകടത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്നാണ് റഷ്യ ആരോപിക്കുന്നത്. മോസ്‌കോയിലെ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതിന് തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
Aster mims 04/11/2022

മോസ്‌കോയിലെ വുകുമനോവ് വിമാനത്താവളത്തില്‍ പ്രാദേശിക സമയം എട്ട് മണി വരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം എയര്‍ക്രാഫ്റ്റ് രൂപത്തിലുള്ള രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്നും റഷ്യ അറിയിച്ചു. 

Drone Attack | മോസ്‌കോയിലെ ഓഫീസ് കെട്ടിടത്തിന് നേരെ ഡ്രോണാക്രമണം; യുക്രൈനാണ് പിന്നിലെന്ന് റഷ്യ

യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യന്‍ നഗരങ്ങളിലും നേരത്തെ ഡ്രോണാക്രമണമുണ്ടായിരുന്നു. ക്രംലിനിലും ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ ആക്രമണങ്ങളില്‍ യുക്രെയ്‌നെ വ്യാപകമായി വിമര്‍ശിച്ച് റഷ്യ രംഗത്തെത്തിയിരുന്നു.

Keywords: Mosco, News, World, Russia, Ukraine, Drone, Moscow, Russia says 'Ukraine' drones hit Moscow buildings.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script