SWISS-TOWER 24/07/2023

സൗദിയുടെ താക്കീത് അവഗണിച്ച് സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം

 


ADVERTISEMENT

ഡമാസ്‌ക്കസ്: (www.kvartha.com 03.10.2015) സൗദി അറേബ്യയുടെ താക്കീത് അവഗണിച്ച് സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം. സിറിയയില്‍ ഐസിസിന്റെ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനഷെങ്കോവ് പറഞ്ഞു.

ഏതാണ്ട് ഇരുപതോളം വ്യോമാക്രമണമുണ്ടായി. ഐസിസിന്റെ 9 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഐസിന്റെ ഒരു കമാണ്ട് പോസ്റ്റും ആയുധങ്ങള്‍ ശേഖരിച്ചിരുന്ന ബങ്കറും ആക്രമണത്തില്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു.

സൗദിയുടെ താക്കീത് അവഗണിച്ച് സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം

ഹമ പ്രവിശ്യയിലെ ലതമ്‌നേഹിലെ ഒരു കമാന്റ് സെന്ററും ജിസ്ര്‍ അല്‍ ഷുകൂര്‍, മാരെത് ല്‍ നുമാന്‍ എന്നിവിടങ്ങളിലെ ഐസിസ് കേന്ദ്രങ്ങളിലുമാണ് ആക്രമണം നടന്നതെന്ന് സിറിയന്‍ സൈനീക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

SUMMARY: R
ussian warplanes have attacked the Daesh group and other insurgents in central and northern Syria with a wave of new airstrikes, Syrian and Russian military officials said on Saturday.

Keywords: ISIS, Syria, Russia, air strikes,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia